കേരളത്തിലെ സ്വര്ണവിലയില് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,520 രൂപയും പവന് 28,160 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു സ്വർണ വില. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിൽപ്പന നടന്നത്.
ഒക്ടോബറിലെ സ്വർണ വില
ഒക്ടോബർ ആദ്യം സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. വീണ്ടും വില 28000ന് മുകളിലേയ്ക്ക് ഉയർന്നു. ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്.
കഴിഞ്ഞ മാസത്തെ വില
സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 27680 രൂപയായിരുന്നു. കൂടാതെ കഴിഞ്ഞ മാസം സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയും രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ നാലിനാണ് റെക്കോർഡ് വിലയായ 29120 രൂപയായി സ്വർണ വില ഉയർന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ, സ്വർണ വില മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,489.80 ഡോളറിലെത്തി. ഈ ആഴ്ച അവസാനം ആരംഭിക്കാൻ പോകുന്ന യുഎസ്-ചൈന വ്യാപാര ചർച്ചകളിലാണ് സ്വർണ്ണ വ്യാപാരികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്വർണ്ണ ഫ്യൂച്ചർ വില
ഇന്ത്യയിൽ സ്വർണ ഫ്യൂച്ചർ വിലയും കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച എംസിഎക്സിൽ 38,060 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്ന് പൊതു അവധിയായതിനാൽ ഉച്ചയ്ക്ക് ശേഷം മാത്രമേ വ്യാപാരം ആരംഭിക്കൂ. ആദ്യ പകുതിയിൽ മാർക്കറ്റ് പ്രവർത്തിക്കില്ല. ഉച്ചയ്ക്ക് ശേഷം സ്വർണ്ണ വില വീണ്ടും കുറയാൻ സാധ്യതയുണ്ട്. എംസിഎക്സിലെ സിൽവർ ഫ്യൂച്ചേഴ്സ് വിലയും തിങ്കളാഴ്ച 0.48 ശതമാനം കുറഞ്ഞ് 45,160 രൂപയിലെത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
