മുംബൈയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഭിക്ഷക്കാരനെക്കുറിച്ച് അന്വേഷിച്ച പോലീസ് ഞെട്ടി. 1.75 ലക്ഷം രൂപയുടെ നാണയങ്ങൾ കൈവശവും 8.77 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 96,000 രൂപയുടെ സേവിംഗ്സ് നിക്ഷേപവുമാണ് ഇയാൾക്ക് ബാങ്കിലുള്ളത്.
രാജസ്ഥാൻകാരനായ ബിരാദിചന്ദ് പന്നരാംജി ആസാദ് (82) എന്നയാളെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ സെൻട്രൽ റെയിൽവേയുടെ സബർബൻ ശൃംഖലയിലെ ഹാർബർ ഇടനാഴിയിലെ ഗോവണ്ടി, മൻഖുർഡ് സ്റ്റേഷനുകൾക്കിടയിലെ ഒരു അഴുക്കുചാലിനടുത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നാണ് ബാങ്ക് നിക്ഷേപം സംബന്ധിച്ച രേഖകൾ കണ്ടെത്തിയത്.

ഗോവണ്ടിക്കും മൻഖുർദിനും ഇടയിലുള്ള ട്രാക്കിൽ ഒരാൾ കിടക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച രാത്രിയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹാർബർ ലൈൻ സബർബൻ ട്രെയിനുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു ഭിക്ഷക്കാരനാണിതെന്ന് പരിസരത്ത് താമസിക്കുന്ന ആളുകൾ തിരിച്ചറിഞ്ഞു. ഇയാളുടെ വീട്ടിലേക്കുള്ള വഴിയും സമീപവാസികൾ തന്നെയാണ് കാണിച്ചു നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.
മരണ കേസുകളിൽ ഫയൽ ഉണ്ടാക്കുന്നതിന് പതിവുപോലെ മരിച്ചയാളുടെ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഒരു ചാക്ക് നിറയെ ഒരു രൂപയുടെയും രണ്ട് രൂപയുടെയും നാണയങ്ങൾ, ചില ബാങ്ക് രേഖകൾ, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ കണ്ടെത്തിയത്. നാണയങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച് നാല് പാത്രങ്ങൾക്കുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. 1.75 ലക്ഷം രൂപയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ രാമഗറിൽ താമസിക്കുന്ന ആസാദിന്റെ മകൻ സുഖ്ദേവാണ് എഫ്.ഡി.കളുടെ നോമിനി. മൊത്തം 11.5 ലക്ഷം രൂപയുടെ സ്വത്താണ് ഇദ്ദേഹത്തിനുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
