സാംസങ് തലവൻ ഇന്ത്യയിൽ; മോദിയെയും മുകേഷ് അംബാനിയെയും കാണുന്നതിന് പിന്നിൽ എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ലീ ജെയ്-യോംഗ് ഇന്ത്യയിൽ സന്ദർശനത്തിന് എത്തി. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്റെ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കുകയാണ് ലീയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നിലെന്നാണ് വ്യവസായിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇതിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും ലീ ഈ ആഴ്ച സന്ദർശിക്കുമെന്ന് യോൺഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സന്ദർശനത്തിന്റെ ലക്ഷ്യം

സന്ദർശനത്തിന്റെ ലക്ഷ്യം

ഞായറാഴ്ചയാണ് ലീ ഇന്ത്യയിലെത്തിയതെന്ന് സാംസങ് ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ചിനുശേഷം ലീയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. റിലയൻസ് ജിയോയുടെ 4 ജി നെറ്റ്‌വർക്ക് ബിസിനസ്സിന്റെ ഉപകരണ വിതരണക്കാരിൽ ഒന്നാണ് സാംസങ്. ഇന്ത്യൻ ടെലികോം സ്ഥാപനങ്ങൾ രാജ്യത്ത് 5 ജി ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ലീയുടെ സന്ദർശനമെന്നും വ്യവസായിക നിരീക്ഷകർ പറയുന്നു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലീ കൂടിക്കാഴ്ച നടത്താൻ സാധ്യയുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം ജൂലൈയിൽ സാംസങ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമാണ കേന്ദ്രങ്ങളിലൊന്ന് ഉത്തർപ്രദേശിലെ നോയിഡയിൽ സ്ഥാപിച്ചിരുന്നു. 35 ഏക്കറിലുള്ള സാംസങ് ഇലക്ട്രോണിക്‌സ് പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഉം ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണശാല ഇന്ത്യയില്‍ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണശാല ഇന്ത്യയില്‍

സാംസങ് ഇന്ത്യ

സാംസങ് ഇന്ത്യ

സാംസങ്ങിന് നിലവിൽ ഇന്ത്യയിൽ രണ്ട് നിർമാണ പ്ലാന്റുകളുണ്ട്. നോയിഡയിലും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരിലും. ഇന്ത്യയിൽ അഞ്ച് ഗവേഷണ വികസന കേന്ദ്രങ്ങളും 70,000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന നോയിഡയിൽ കമ്പനിക്ക് ഒരു ഡിസൈൻ സെന്ററും ഉണ്ട്. നോയിഡയിലെ മൊബൈൽ ഫോണുകളുടെ നിർമ്മാണ ശേഷി പ്രതിവർഷം 68 ദശലക്ഷം യൂണിറ്റിൽ നിന്ന് പ്രതിവർഷം 120 ദശലക്ഷം യൂണിറ്റായി ഇരട്ടിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സാംസങ് സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവച്ചുസാംസങ് സിഇഒ ക്വാന്‍ ഓഹ്യൂന്‍ രാജിവച്ചു

മേക്ക് ഇൻ ഇന്ത്യ

മേക്ക് ഇൻ ഇന്ത്യ

ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവാണ് ഇന്ത്യ. മൊബൈൽ ഇൻഡസ്ട്രി ബോഡി ഐസിഇഎ നടത്തിയ സർവേയിൽ രാജ്യത്തെ 268 മൊബൈൽ ഹാൻഡ്‌സെറ്റ്, ആക്‌സസറീസ് നിർമാണ യൂണിറ്റുകൾ 6.7 ലക്ഷം പേർക്ക് ജോലി നൽകുന്നുണ്ട്. 'മേക്ക് ഇൻ ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ' പ്രോഗ്രാമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് മൊബൈൽ നിർമാണത്തിന്റെ പുതിയ കേന്ദ്രമായി ഉത്തർപ്രദേശ് മാറി.

അഴിമതി കേസിൽ സാംസങ് തലവന് അഞ്ച് വര്‍ഷം തടവ്അഴിമതി കേസിൽ സാംസങ് തലവന് അഞ്ച് വര്‍ഷം തടവ്

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾ

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾ

ഇന്ത്യയിൽ നിലവിൽ 450 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളുണ്ട്. 2022 ഓടെ രാജ്യത്ത് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം 859 ദശലക്ഷത്തിലെത്തുമെന്ന് അസോച്ചവും പിഡബ്ല്യുസിയും ചേർന്ന് നടത്തിയ സംയുക്ത പഠനത്തിൽ പറയുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണി കുതിച്ചുയരുന്ന ഇത്തരമൊരു സാഹചര്യത്തിൽ സാംസങ് തലവന്റെ ഇന്ത്യാ സന്ദർശനം നിസാരമല്ലെന്നാണ് ടെലികോം വൃത്തങ്ങളിൽ നിന്നുള്ള വിവരം.

സാംസങിന്റെ ലക്ഷ്യം

സാംസങിന്റെ ലക്ഷ്യം

ഒക്ടോബർ 27ന് വരുന്ന ദീപാവലിക്ക് മുമ്പായി 2 മില്യണിലധികം സ്മാർട്ട്‌ഫോണുകൾ ഓൺലൈനിൽ വിൽക്കുന്നതിലൂടെ സാംസങ് ഇന്ത്യ 3,000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ സാംസങ്ങിന് ‌താൽപ്പര്യമുണ്ടെന്നതിന്റെ സൂചനയാണ് ലീയുടെ സമീപകാല സന്ദർശനങ്ങൾ എന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സാംസങ് ഗ്രൂപ്പ് മേധാവി ലീ കുൻ-ഹീയുടെ ഏക മകനാണ് ലീ.

malayalam.goodreturns.in

English summary

സാംസങ് തലവൻ ഇന്ത്യയിൽ; മോദിയെയും മുകേഷ് അംബാനിയെയും കാണുന്നതിന് പിന്നിൽ എന്ത്?

Samsung Electronics Vice Chairman Lee Jae-Yong arrived in India on a visit. According to industry sources, the reason behind Lee's visit to India is to expand its presence in South Korea's tech giant Samsung. Read in malayalam.
Story first published: Tuesday, October 8, 2019, 9:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X