സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപ കൂടി 28,400 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ഇന്നലത്തെ വില ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത് എന്നാൽ ഇന്ന് വീണ്ടും വില കൂടുകയായിരുന്നു.
സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില. ഒക്ടോബർ ആദ്യം സ്വർണ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. ഒക്ടാബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്.

എംസിഎക്സ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.23 ശതമാനം ഉയർന്ന് 38,472 രൂപയിലെത്തി.വെള്ളിയുടെ നിരക്കും 0.35 ശതമാനം ഉയർന്ന് കിലോയ്ക്ക് 46,033 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് 1,505.95 ഡോളറിലെത്തി. ആഗോള വിപണിയിൽ സ്വർണ വില 17% ആണ് ഉയർന്നിരിക്കുന്നത്. യുഎസ്-ചൈന വ്യാപാര തർക്കവും കേന്ദ്ര ബാങ്കുകളുടെ ധനനയ ലഘൂകരിക്കലുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില ഉയരാൻ പ്രധാന കാരണം.
ഇന്ത്യയിൽ രൂപ-ഡോളർ വിനിമയ നിരക്കിന് പുറമെ, ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,800 രൂപയിൽ നിന്ന് ആഭ്യന്തര വിലയിലുണ്ടായ വർദ്ധനവ് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്ന ആശങ്കയും വ്യാപാരികൾക്കിടയിലുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
