ഐആർസിടിസിയുടെ തേജസ് എക്സ്പ്രസ് ലഖ്‌നൗ മുതൽ ഡൽഹി വരെയുള്ള സർവ്വീസ് ആരംഭിച്ചു. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും തേജസ് എക്സ്പ്രസ് സർവ്വീസ് നടത്തുന്നുണ്ട്. തേജസ് എക്സ്പ്രസ് യാത്രക്കാർക്ക് മോഷണം, യാത്രയ്ക്കിടെയുള്ള കവർച്ച എന്നിവയ്‌ക്ക് ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജാണ് വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാർക്ക് 25 ലക്ഷം രൂപ സൗജന്യ ഇൻഷുറൻസും ട്രെയിൻ എത്താൻ ഒരു മണിക്കൂറിലധികം കാലതാമസം നേരിട്ടാൽ നഷ്ടപരിഹാരവും ലഭിക്കും.
ട്രെയിനിലെ സൗകര്യങ്ങൾ
ഈ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ടും നൽകും. കൂടാതെ ബാഗേജ് പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യം, എക്സ്ക്ലൂസീവ് ടിക്കറ്റ് ബുക്കിംഗ്, അഡ്വാൻസ്ഡ് റിസർവേഷൻ പിരീഡ്, കുറഞ്ഞ റദ്ദാക്കൽ നിരക്കുകൾ, വിവിധതരം ഭക്ഷണങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. ചായ, കോഫി വെൻഡിംഗ് മെഷീനുകളും ട്രെയിനിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആവശ്യാനുസരണം ആർഒ മെഷീനുകൾ വഴി വെള്ളവും ലഭിക്കും.
വിമാനത്തിന് സമാനം
ഫ്ലൈറ്റുകളിലെന്നപോലെ, യാത്രക്കാർക്കും ട്രോളിയിൽ ഓൺബോർഡ് ഭക്ഷണം സർവീസ് സ്റ്റാഫ് വിതരണം ചെയ്യും. ഒരു മണിക്കൂറിൽ കൂടുതൽ കാലതാമസമുണ്ടായാൽ 100 രൂപയും രണ്ട് മണിക്കൂറിൽ കൂടുതൽ കാലതാമസത്തിന് 250 രൂപയും യാത്രക്കാർക്ക് ലഭിക്കും.
ടിക്കറ്റ് നിരക്ക്
ലഖ്‌നൗ മുതൽ ന്യൂഡൽഹി വരെ തേജസ് എക്സ്പ്രസ് എസി ചെയർ കാറിന് 1,125 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2,310 രൂപയുമാണ് നിരക്ക്. ന്യൂഡൽഹി മുതൽ ലഖ്‌നൗ വരെയുള്ള തേജസ് എക്സ്പ്രസ് ടിക്കറ്റിന് എസി ചെയർ കാറിന് 1,280 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2,450 രൂപയുമാണ് നിരക്ക്.
വിശ്രമമുറി
തേജസ് എക്സ്പ്രസിലെ യാത്രക്കാർക്ക് ലഖ്‌നൗ ജംഗ്ഷൻ സ്റ്റേഷനിൽ വിശ്രമ മുറികളും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ എക്സിക്യൂട്ടീവ് ലോഞ്ചും ആവശ്യാനുസരണം മീറ്റിംഗുകൾക്കും മറ്റും ഉപയോഗിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
