റിലയൻസ് ജിയോ ഇൻഫോകോമിന്റെ എതിരാളികളായ എയർടെൽ, വോഡഫോൺ- ഐഡിയ എന്നിവയേക്കാൾ നിർണ്ണായകമാണ് ഈ വർഷാവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ നടക്കുവാൻ പോകുന്ന സ്പെക്ട്രം ലേലമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു. രാജ്യമെങ്ങുമുള്ള 4ജി സർവ്വീസിനായി റിലയൻസ് ജിയോ പ്രതിസന്ധിയിലായ റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്നും 800 മെഗാഹെഡ്സ് ബാൻഡ് സ്പെക്ട്രം ഷെയറിങ്ങിലൂടെ നേടിഎടുക്കുകയും ചെയ്തിരുന്നു.
ഒരു പ്രമുഖ ബിസിനസ്സ് ദിനപത്രത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ വരുന്ന ജൂലെ - ആഗസ്ത് 2021 ഓടെ ആർകോമിന്റെ 18 സർക്കിളുകളിലെ അതിപ്രധാനമായ 800 മെഗാഹെഡ്സ് സ്പെക്ട്രം കാലഹരണപ്പെടുകയും ചെയ്യും. കൂടാതെ 4 ജി സേവനത്തിനായി 800 മെഗാഹെഡ്സിൽ നിലനിൽക്കുന്നതിനെക്കാൾ താരതമ്യേന കുറഞ്ഞ ചിലവ് മാത്രം വരുന്നഎയർടെല്ലിന്റെയും വോഡാഫോൺ- ഐഡിയയുടെയും 1800 മെഗാഹെഡ്സ് ബാൻഡ് അടുത്ത പാദത്തിൽ കാലഹരണപ്പെടുന്നതിനാൽ നടക്കാൻ പോകുന്ന സ്പെക്ട്രം ലേലത്തിൽ എയർടെല്ലും വോഡാഫോൺ -ഐഡിയയും പങ്കെടുക്കുന്നതാണ്.
ജിയോയുടെ 4ജി ലോഞ്ചിങ്ങിൽ ആർകോമിന്റെ 800 മെഗാ ഹെഡ്സ് സ്പെക്ട്രം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 2014 ഫെബ്രുവരി, 2015 മാർച്ച് സ്പെക്ട്രം ലേലങ്ങളിൽ ഭാരതി എയർടെലും മുൻ വോഡഫോൺ ഇന്ത്യയും ഐഡിയയും നേരിട്ട സമാനമായ സാഹചര്യങ്ങൾ ജിയോയ്ക്ക് നേരിടേണ്ടിവരുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി കഴിഞ്ഞു . നേരത്തെയുള്ള ലേലം നിർണായകമായ ബിസിനസ് തുടർച്ച ഉറപ്പുവരുത്തുന്നതിനും രാജ്യവ്യാപകമായി 4 ജി കവറേജിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും നല്ല രീതിയിൽ സഹായകരമാകുമെന്ന് SBICap Securities റിസർച്ച് കോഹെഡ് രാജീവ് ശർമ്മ വ്യക്തമാക്കി കഴിഞ്ഞു.
2014 ഫെബ്രുവരി, 2015 മാർച്ച് സ്പെക്ട്രം ലേലങ്ങളിൽ ഭാരതി എയർടെലും മുൻ വോഡഫോൺ ഇന്ത്യയും ഐഡിയയും നേരിട്ട സമാനമായ സാഹചര്യങ്ങൾ ജിയോയ്ക്ക് നേരിടേണ്ടിവരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു, ബിസിനസ് തുടർച്ച നഷ്ടമാകാതിരിക്കാനായി ഏതാനും സർക്കിളുകളിലെ കാലഹരണപ്പെടാൻ പോകുന്ന 900 മെഗാഹെഡ്സ് ബാൻഡ് നിലനിർത്താനായി ജിയോ ഏറെ തുക ചിലവാക്കേണ്ടതായി വരുമെന്നും അതുമൂലം വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ട്ടിക്കപ്പെടുമെന്നും കണക്കുകൂട്ടലുകളുണ്ട്.
എന്നാൽ നേരത്തെയുള്ള ലേലം വഴി ബിസിനസ് തുടർച്ച ഉറപ്പുവരുത്തുന്നതിനും രാജ്യവ്യാപകമായി 4 ജി കവറേജിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും ജിയോയെ സഹായിക്കുമെന്നും വ്യക്തമാക്കുന്നു. രാജ്യമെങ്ങുമുള്ള 21 സർക്കിളുകളിൽ 4 ജി സേവനത്തിനായി ജിയോ കടക്കെണിയിലായ ആർകോമിൽ നിന്ന് 800 മെഗാഹെഡ്സ് സ്പെക്ട്രം ഉപയോഗിച്ച് വരുന്നു. എന്നാൽ ജൂലെ 2021 ഓടെ ഇതിൽ 17 സർക്കിളുകളും 2021 ആഗസ്തിൽ 1 സർക്കിളിലെ പ്രവർത്തനവും കാലഹരണപ്പെടും.
ഈ 18 സർക്കിളുകളിലായി 800 മെഗാഹെർട്സ് 49 യൂണിറ്റുകൾ കാലഹരണപ്പെടും, റെഗുലേറ്ററുടെ ശുപാർശകൾ പ്രകാരം 59 മെഗാഹെർട്സ് സ്‌പെക്ട്രം അടുത്ത ലേലത്തിൽ വിൽപ്പനയ്‌ക്കെത്തപ്പെടുകയും ചെയ്യും. 800 മെഗാഹെർട്സ് ബാൻഡിൽ ആർകോമിന്റെ സ്പെക്ട്രം വാങ്ങിയാൽ ജിയോയുടെ കടം ഇനിയും വർദ്ധിക്കുമെന്ന് വിശകലന വിദഗ്ധർ ഭയപ്പെടുന്നു, കൂടാതെ ഉയർന്ന കരുതൽ വില കാരണം അത് ലേലത്തിന് വഴിയൊരുക്കുകയും ചെയ്യും.
കൂടാതെ 19 സർക്കിളുകൾ ഉൾക്കൊള്ളുന്ന 800 മെഗാഹെർട്സ് ബാൻഡ് പെയെർഡ് സ്പെക്ട്രത്തിന് അടിസ്ഥാന വില 4,651 കോടി രൂപയാണ് ട്രായ് ശുപാർശ ചെയ്തതെന്നത് ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്. 2019 ജൂൺ 30 വരെ അനുസരിച്ചുള്ള കണക്കുകൾ പ്രകാരം ജിയോയുടെ ആകെ കടമെന്ന് പറയുന്നത് 75,000 കോടി രൂപയാണ്. ഗോൾഡ്മാൻ സാച്ചസ് റിപ്പോർട്ട് പ്രകാരം എയർടെല്ലിന്റെ കടത്തെക്കാൾ ആറിരട്ടിയാണ് ജിയോയുടെ നിലവിലെ കടബാധ്യത.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications