ഉത്സവ സീസണിനോടനുബന്ധിച്ച് ഒക്ടോബർ 10 മുതൽ വിസ്താര എയർലൈൻസിൽ 48 മണിക്കൂർ പ്രത്യേക ഓഫർ വിൽപ്പന പ്രഖ്യാപിച്ചു. അനതാരാഷ്ട്ര, ആഭ്യന്തര ശൃംഖലയിലുടനീളം എല്ലാ നികുതികളും നിരക്കുകളും ഉൾപ്പെടെ ഇക്കോണമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസ് യാത്രകൾക്കും ഓഫർ ബാധകമാണെന്ന് കമ്പനി അറിയിച്ചു.
ഫ്ലാഷ് വിൽപ്പനയിൽ 1,199 രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. 2019 ഒക്ടോബർ 10 മുതൽ 2020 മാർച്ച് 28 വരെയാണ് ഇപ്പോൾ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യാനാകുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റുകൾ എന്ന രീതിയിലാണ് ടിക്കറ്റ് വിൽപ്പന നടക്കുക. ഈ ഓഫറിന് കീഴിലുള്ള സീറ്റുകൾ വിറ്റു കഴിഞ്ഞാൽ സാധാരണ ടിക്കറ്റ് നിരക്കുകൾ ദൃശ്യമാകും.

ഓഫർ നിരക്കിൽ ടിക്കറ്റുകൾ www.airvistara.com, വിസ്താരയുടെ iOS, Android മൊബൈൽ ആപ്ലിക്കേഷനുകൾ, വിസ്താരയുടെ എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ (എടിഒകൾ), വിസ്താരയുടെ കോൾ സെന്റർ, ഓൺലൈൻ ട്രാവൽ ഏജൻസികൾ (ഒടിഎകൾ), ട്രാവൽ ഏജന്റുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.
ദില്ലി-അഹമ്മദാബാദ് (2,099 രൂപ), ദില്ലി-ചണ്ഡിഗഡ് (1,499 രൂപ), ദില്ലി-ജമ്മു (1,699 രൂപ), ദില്ലി-ലേ (1,499 രൂപ), ദില്ലി-ലഖ്നൗ (1,499 രൂപ) ദില്ലി-ശ്രീനഗർ (1,549 രൂപ), മുംബൈ-ബെംഗളൂരു (1,799 രൂപ), മുംബൈ-ഗോവ (1,999 രൂപ), മുംബൈ-ഹൈദരാബാദ് (1,599 രൂപ), ഹൈദരാബാദ്-പൂനെ (1,949 രൂപ) എന്നിങ്ങനെയാണ് വിവിധ സർവ്വീസുകളും ടിക്കറ്റ് നിരക്കുകളും. ഇക്കോണമി ക്ലാസ് നിരക്കുകളാണിത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
