മുതിർന്ന പൗരന്മാരും വിരമിച്ചവരും പ്രാഥമികമായി ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് തുടർച്ചയായി കുറയ്ക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും മുതിർന്ന പൗരന്മാരെയാണ്. ആർബിഐ കഴിഞ്ഞ ദിവസം റിപ്പോ നിരക്കിൽ കുറവ് വരുത്തിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയും എഫ്ഡി പലിശ നിരക്കുകൾ കുറച്ചു.
പലിശ കുറച്ചു
ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള എഫ്ഡി നിരക്ക് 7 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായും സേവിംഗ്സ് ബാങ്ക് നിരക്ക് 3.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. എസ്ബിഐ പലിശ കുറച്ചതിന് പിന്നാലെ മറ്റ് ബാങ്കുകളും പലിശ നിരക്ക് ഉടൻ കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്.
റിപ്പോ നിരക്കിന് അനുസരിച്ച്
ബാങ്ക് നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്ക് ആർബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ റിപ്പോ നിരക്കിന് അനുസരിച്ച് ബാങ്കുകളും പലിശയിൽ വ്യത്യാസം വരുത്തും. രാജ്യത്തെ നിലവിലെ സാമ്പത്തിക വളർച്ച കുറഞ്ഞ സാഹചര്യത്തിൽ, വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. എന്നാൽ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ഒപ്പം എഫ്ഡി നിരക്കുകളുടെ പലിശയും കുറയ്ക്കേണ്ടി വരും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുതിർന്ന പൗരന്മാരെയും എഫ്ഡി വരുമാനത്തെ ആശ്രയിക്കുന്ന വിരമിച്ചവരെയുമാണ്.
4 കോടി മുതിർന്ന പൗരന്മാർ
പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് അൽപ്പം റിസ്ക്ക് എടുത്ത് ഡെറ്റ് ഫണ്ടുകൾ പോലുള്ള മാർക്കറ്റ്-ടു-മാർക്കറ്റ് ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ പല മുതിർന്ന പൗരന്മാരും ബാങ്കുകളിലെ നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ എഫ്ഡി നിരക്ക് കുറയുന്നത് 4 കോടി മുതിർന്ന പൗരന്മാരെ ബാധിക്കും.
പിൻവലിക്കാൻ സാധ്യത
എസ്‌ബിഐയുടെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 4.1 കോടി മുതിർന്ന പൗരന്മാർക്കാണ് എഫ്ഡി അക്കൗണ്ടുകളുള്ളത്. മൊത്തം 14 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. പലിശ നിരക്ക് കുറയുന്നതോടെ വൻ തോതിലുള്ള പിൻവലിക്കലുകൾക്ക് കാരണമായേക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications