ജിയോ പണി തുടങ്ങി, കോളുകൾ ഇനി സൗജന്യമല്ല; മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് നിരക്ക് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏക ലാഭകരമായ ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോ സൗജന്യ കോളുകൾ അവസാനിപ്പിക്കുന്നു. ജിയോ മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്കുള്ള വോയ്‌സ് കോളുകൾക്കാണ് ചാർജ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെയാണ് മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കണമെന്ന നിബന്ധന വന്നിരിക്കുന്നത്.

എതിരാളികൾ

എതിരാളികൾ

എതിരാളികളായ നെറ്റ്‌വർക്കുകളായ ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ, എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയവയിലേയ്ക്കുള്ള വോയ്സ് കോളുകൾക്കാണ് മിനിട്ടിന് 6 പൈസ നിരക്കിൽ ചാർജ് ഈടാക്കുക. സ്വന്തം നെറ്റ്‍വർക്ക് വഴിയുള്ള വോയ്‌സ് കോളുകള്‍ സൗജന്യമായി തുടരും.

സൗജന്യ ഡാറ്റാ

സൗജന്യ ഡാറ്റാ

ഐയുസി ടോപ്പ്-അപ്പ് വൗച്ചർ ഉപഭോഗത്തെ അടിസ്ഥാനമാക്കി, വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും. അതിനാൽ ഉപഭോക്താക്കൾക്ക് താരിഫ് വർദ്ധനവ് ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. നിലവില്‍, ഡാറ്റയ്ക്ക് മാത്രമേ ജിയോ നിരക്ക് ഈടാക്കുന്നുള്ളൂ. രാജ്യത്തെവിടെയും ഏത് നെറ്റ്വര്‍ക്കിലേക്കും വോയ്സ് കോളുകള്‍ സൗജന്യമായിരുന്നു.

ജിയോ എയർടെൽ യുദ്ധം; ഇനി പണി കിട്ടുന്നത് ഉപഭോക്താക്കൾക്ക്ജിയോ എയർടെൽ യുദ്ധം; ഇനി പണി കിട്ടുന്നത് ഉപഭോക്താക്കൾക്ക്

ടോപ്പ് അപ്പ്

ടോപ്പ് അപ്പ്

ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോൾ ചെയ്യാൻ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡാറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി കമ്പനി നൽകും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 249 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 2 ജിബി ഡാറ്റ ലഭിക്കും. 50 രൂപയുടെ ടോപ് - അപ് വൗച്ചർ ചെയ്താൽ മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് 656 മിനിറ്റ് കോളുകളും 5 ജിബി ഡാറ്റയും ലഭിക്കും. 100 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 1362 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 10 ജിബി ഡാറ്റ ലഭിക്കും.

ജിയോ ഫൈബർ എയർടെല്ലിന് ഭീഷണിയല്ല, കാരണങ്ങൾ ഇവയാണ്ജിയോ ഫൈബർ എയർടെല്ലിന് ഭീഷണിയല്ല, കാരണങ്ങൾ ഇവയാണ്

നിരക്ക് ബാധകമല്ല

നിരക്ക് ബാധകമല്ല

ജിയോ ടു ജിയോ വോയ്‌സ് കോളുകൾക്കും, ജിയോ മൊബൈൽ കണക്ഷനിലെ ഇൻകമിംഗ് കോളുകൾക്കും, നിങ്ങളുടെ ജിയോ കണക്ഷനിൽ നിന്ന് ഒരു ലാൻഡ്‌ലൈനിലേക്കുള്ള കോളുകൾക്കും 0.06 രൂപ ചാർജ് ബാധകമല്ല. വാട്ട്‌സ്ആപ്പ്, ആപ്പിൾ ഫേസ്‌ടൈം പോലുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും ചാ‍‌‌ർജുകൾ ബാധകമല്ല. ഒപ്പം, എല്ലാ നെറ്റ്വര്‍ക്കുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ് കോളുകള്‍ സൗജന്യമായി തുടരും.

ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇവയാണ് അപേക്ഷിക്കേണ്ടത് എങ്ങനെ?ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇവയാണ് അപേക്ഷിക്കേണ്ടത് എങ്ങനെ?

ഐയുസി ചാർ‍‍ജ്

ഐയുസി ചാർ‍‍ജ്

ഇന്റര്‍ കണക്ട് യൂസസ് ചാര്‍ജ് (ഐയുസി) ടെലികോം റെഗുലേറ്റര്‍ ട്രായ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി 2017 ല്‍ വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയില്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനമുണ്ട്. ജിയോ നെറ്റ്വര്‍ക്കിലെ വോയ്സ് കോളുകള്‍ സൗജന്യമായതിനാല്‍ എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് നല്‍കിയ 13,500 കോടി ഡോളര്‍ കമ്പനി വഹിക്കേണ്ടിവന്നു. ഈ നഷ്ടം നികത്താനാണ് ഫ്രീ വോയ്‌സ് കോള്‍ അവസാനിപ്പിച്ചത്.

malayalam.goodreturns.in

English summary

ജിയോ പണി തുടങ്ങി, കോളുകൾ ഇനി സൗജന്യമല്ല; മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് നിരക്ക് ഇങ്ങനെ

Reliance Jio, India's only profitable telecom operator closes free calls to Voice calls to other networks.
Story first published: Thursday, October 10, 2019, 8:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X