മോർട്ട്ഗേജ് വായ്പാ വിതരണക്കാരായ ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസും ചെന്നൈ ആസ്ഥാനമായുള്ള ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയന നടപടികൾക്ക് റിസർവ് ബാങ്ക് വിലക്ക് ഏർപ്പെടുത്തി. എന്നാൽ ആർബിഐയുടെ ഈ തീരുമാനം ഇരു ബാങ്കുകൾക്കും കനത്ത പ്രഹരമായിരുന്നു. ലയനത്തിലൂടെ മൂലധന നേട്ടമായിരുന്നു ലക്ഷ്മി വിലാസ് ബാങ്കിന്റെ ലക്ഷ്യം. കൂടാതെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വായ്പാ നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനും ലയനം വഴി ബാങ്കിന് സാധിക്കുമായിരുന്നു.
ഇക്കഴിഞ്ഞ മേയില്‍ നല്കിയ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് ഇന്നലെ വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണിൽ ഫെയർപ്ലേ വാച്ച്ഡോഗ് കോമ്പറ്റീഷൻ കമ്മീഷൻ ലയന നിർദ്ദേശം അംഗീകരിച്ചെങ്കിലും റിസർവ് ബാങ്ക് ബുധനാഴ്ച അത് നിരസിക്കുകയായിരുന്നു. ബാങ്കിനുമേല്‍ രണ്ടാഴ്ച മുമ്പ് ആര്‍ബിഐ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് ലയനം തള്ളിയത്.

മൂലധന പര്യപ്തി, കിട്ടാക്കടം, പ്രവര്‍ത്തനങ്ങളിലുള്ള അപാകത എന്നിവയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ വിധേയമാണ് ലക്ഷ്മി വിലാസ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഇന്ത്യ ബുള്‍സ് കൊമേഷ്യല്‍ ക്രെഡിറ്റ് ലിമിറ്റഡ് എന്നിവയെ ലക്ഷ്മി വിലാസ് ബാങ്കില്‍ ലയിപ്പിക്കാനാണ് നേരത്തെ റിസര്‍വ് ബാങ്കിന് ശുപാര്‍ശ ലഭിച്ചിരുന്നത്.
അതേസമയം ലയനവുമായി ബന്ധപ്പെട്ട് ലക്ഷ്മി വിലാസ് ബാങ്കിന്റെ നോമിനികളായ രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയോ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ വാര്‍ത്ത നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
