ഇന്ത്യയിലെ അതിസമ്പന്നരില്‍ മുകേഷ് അംബാനി മുന്നിൽ, പട്ടികയില്‍ ബൈജു രവീന്ദ്രനും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ അതിസമ്പന്നരില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്. ഫോര്‍ബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് മേധാവി പ്രഥമസ്ഥാനം കൈയ്യടക്കിയത്. പുതിയ കണക്കുകള്‍ പ്രകാരം 51.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് മുകേഷ് അംബാനിക്ക്. ജിയോയില്‍ നിന്നു മാത്രം 4.1 ബില്യണ്‍ ഡോളറിന്റെ ആസ്തി ഇദ്ദേഹം രേഖപ്പെടുത്തുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ടെലികോം രംഗത്തു വിപ്ലവം കുറിച്ച് ജിയോ നെറ്റ്‌വര്‍ക്കിനെ മുകേഷ് അംബാനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

 

മുകേഷ് അംബാനി മുന്നിൽ

തുടക്കകാലത്ത് സൗജന്യ ഡേറ്റ, വോയിസ് കോളുകള്‍ ഉറപ്പുവരുത്തിയ ജിയോ കളം നിറഞ്ഞുനിന്ന എയര്‍ടെല്ലിനും ഐഡിയക്കും ശക്തമായ ഭീഷണി മുഴക്കി. ഇപ്പോള്‍ ചുരുങ്ങിയകാലംകൊണ്ടുതന്നെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയാണ് ജിയോ. 340 മില്യണ്‍ ഉപയോക്താക്കള്‍ ജിയോയ്ക്കുണ്ടെന്നാണ് കണക്ക്.

എന്തായാലും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പിടിമുറുക്കിയിരിക്കുന്ന മാന്ദ്യം ഫോര്‍ബ്‌സിന്റെ പുതിയ പട്ടിക വെളിപ്പെടുത്തുന്നത് കാണാം. ഈ വര്‍ഷം രാജ്യത്തെ അതിസമ്പരുടെ ആകെ ആസ്തിയില്‍ എട്ടു ശതമാനം ഇടിവുണ്ടായി.

നേട്ടങ്ങളുണ്ടാക്കി അദാനി

നിലവില്‍ 452 ബില്യണ്‍ ഡോളറാണ് ആദ്യ നൂറുപേരുടെ ആസ്തി കൂട്ടിയാലുള്ളത്. പട്ടികയില്‍ 50 ശതമാനത്തിലേറെയാളുകളുടെയും ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കറഞ്ഞു. ഇതേസമയം, വന്‍കിട നേട്ടങ്ങളുണ്ടാക്കിയവരും കൂട്ടത്തിലുണ്ട്. ഗൗതം അദാനിയാണ് ഇവരില്‍ ഒരാള്‍.

കഴിഞ്ഞവര്‍ഷം എട്ടാമതുണ്ടായിരുന്ന അദാനി ഈ വര്‍ഷം മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാമതെത്തി. 15.7 ഡോളര്‍ ബില്യണ്‍ ആസ്തിയുണ്ട് ഗൗതം അദാനിക്ക്.

പുതുമുഖങ്ങൾ

15.6 ബില്യണ്‍ ആസ്തിയുമായി ഹിന്ദുജ സഹോദരന്മാരാണ് അംബാനിക്കും അദാനിക്കും പിറകില്‍. യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ പലോഞ്ചി മിസ്ത്രിയെയും (15 ബില്യണ്‍ ഡോളര്‍) വിഖ്യാത ബാങ്കര്‍ --- ഉദയ് കൊടാക്കിനെയും (14.8 ബില്യണ്‍ ഡോളര്‍) കാണാം.

ഈ വര്‍ഷത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആറു പുതുമുഖങ്ങള്‍ കയറിക്കൂടിയിട്ടുണ്ടെന്നും ഇവിടെ പരാമര്‍ശിക്കണം. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് പ്രമുഖനായിരുന്ന സാമ്പ്രദ സിങിന്റെ സ്വത്ത് പരമ്പരയാല്‍ കിട്ടിയ സിങ് കുടുംബം ഈ വര്‍ഷം 41 സ്ഥാനം കൈയ്യടക്കി.

പട്ടികയിൽ ബൈജു രവീന്ദ്രനും

3.18 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് ഇവര്‍ക്ക്. ആല്‍ക്കെ ലബോറട്ടറിയുടെ സ്ഥാപകനായ സാമ്പ്രദ സിങ് കഴിഞ്ഞ ജൂലായിലാണ് അന്തരിച്ചത്. ബൈജൂസ് ആപ്പിലൂടെ ലോകം കീഴടക്കുന്ന കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ പട്ടികയില്‍ 72 ആം സ്ഥാനത്താണ്. 1.91 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. അരിസ്‌റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ മഹേന്ദ്ര പ്രസാദ്, ഹല്‍ദിറാം സ്‌നാക്ക്‌സ് കമ്പനി ഉടമകളായ മനോഹര്‍ ലാല്‍, മധുസുധന്‍ അഗര്‍വാള്‍ എന്നിവരും ആദ്യ നൂറില്‍ കയറിപ്പറ്റി.

Read more about: mukesh ambani
English summary

ഇന്ത്യയിലെ അതിസമ്പന്നരില്‍ മുകേഷ് അംബാനി മുന്നിൽ, പട്ടികയില്‍ ബൈജു രവീന്ദ്രനും

Forbes India Rich List 2019. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X