റിലയൻസ് ജിയോ ഡിജിറ്റൽ സർവീസസ് ലിമിറ്റഡ് (ആർജെഡിഎസ്എൽ) ഇനി ജിയോ ഹാപ്റ്റിക് ടെക്നോളജീസ് ലിമിറ്റഡായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് കമ്പനിയായ ഹാപ്റ്റിക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ 87 ശതമാനം ഓഹരികൾ റിലയൻസ് ജിയോ ഡിജിറ്റൽ സർവീസസ് ലിമിറ്റഡ് (ആർജെഡിഎസ്എൽ) കഴിഞ്ഞ ഏപ്രിലിൽ ഏറ്റെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പേര് മാറ്റം.
ആർജെഡിഎസ്‌എൽ 700 കോടി രൂപയ്ക്കാണ് ഹാപ്‌റ്റിക് ഇൻഫോടെക്കിലെ ഓഹരികൾ വാങ്ങിയത്. ബാക്കി ഓഹരികൾ സ്റ്റോക്ക് ഓപ്ഷൻ ഗ്രാന്റുകളിലൂടെ ഹാപ്റ്റിക് സ്ഥാപകരും ജീവനക്കാരും കൈവശം വച്ചിട്ടുണ്ട്. ചാറ്റ്, വോയ്‌സ്, പ്രാദേശിക ഭാഷകളിൽ ഉടനീളം ഇന്ത്യയിലെ ഏറ്റവും വലിയ എഐ അസിസ്റ്റന്റിനെ നിർമ്മിക്കാൻ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നിക്ഷേപം നടത്തിയതെന്ന് ആർഐഎൽ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബറിൽ 3-4 മില്യൺ ഡോളറിന് മുംബൈ ആസ്ഥാനമായുള്ള സംഭാഷണ വാണിജ്യ സ്റ്റാർട്ടപ്പായ Buzzo.ai ഹാപ്റ്റികം സ്വന്തമാക്കിയിരുന്നു. റീട്ടെയിൽ അല്ലെങ്കിൽ ഇ-കൊമേഴ്‌സിൽ ആശയവിനിമയ ഷോപ്പിംഗ് അനുഭവം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് Buzzo.ai. റിലയൻസ് ജിയോയുടെ ഈ സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഏറ്റെടുക്കലായിരുന്നു ഇത്.
കസ്റ്റമർ സപ്പോർട്ട്, ലീഡ് ജനറേഷൻ, ലൈവ് ചാറ്റ് എന്നിവയ്ക്ക ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഭാഷണ എഐ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് 2013 ൽ സ്ഥാപിതമായ ഹാപ്റ്റിക്. സാംസങ്, കൊക്കകോള, ഫ്യൂച്ചർ റീട്ടെയിൽ, കെഎഫ്‌സി, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയുൾപ്പെടെയുള്ള ക്ലയന്റുകളുമായി ഇതുവരെ 2 ബില്ല്യൺ ഇടപാടുകൾ ഹാപ്റ്റിക് നടത്തിയിട്ടുണ്ട്.\
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
