ശമ്പളത്തിലും സ്ഥാനക്കയറ്റത്തിലുമുള്ള അതൃപ്തിയെ തുടർന്ന് ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയിൽ (എഐ) പൈലറ്റുമാർ വൻതോതിൽ രാജി വയ്ക്കുന്നു. 120 ഓളം എയർബസ് എ -320 പൈലറ്റുമാർ ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് മനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാനേജ്‌മെന്റ് ഇക്കാര്യത്തിൽ ശ്രദ്ധ നൽകാത്തതിനെ തുടർന്നാണ് രാജി.
60,000 കോടിയിലധികം കടബാധ്യതയുള്ള എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാനുള്ള നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് പലരും രാജി വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ രാജി വച്ച ഒരു പൈലറ്റ് എഎൻഐയോട് പറഞ്ഞത് അനുസരിച്ച് എയർ ഇന്ത്യ മാനേജ്മെന്റ് തങ്ങളുടെ ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച ആവശ്യങ്ങൾ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പൈലറ്റുമാരായ തങ്ങൾക്ക് പോലും കൃത്യമായി ശമ്പളം കിട്ടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ ശമ്പളത്തോടുകൂടി അഞ്ച് വർഷത്തേക്കാണ് പൈലറ്റുമാരെ ആദ്യം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. പരിചയ സമ്പത്ത് കൂടുന്നതിന് അനുസരിച്ച് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൈലറ്റുമാരെന്നും അദ്ദേഹം പറഞ്ഞു. മറ്റെവിടെയെങ്കിലും ജോലി ലഭിക്കുമെന്ന് പൈലറ്റുമാർക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, ഇൻഡിഗോ, ഗോ എയർ, വിസ്താര, എയർ ഏഷ്യ എന്നിവയാണ് ഇന്ത്യയിൽ എയർബസ് എ -320 വിമാന സർവീസ് നടത്തുന്നത്.
പൈലറ്റുമാരുടെ കൂട്ട രാജി മൂലം ദേശീയ വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ചോദ്യത്തിന് നിരവധി പൈലറ്റുമാർ കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നാണ് എയർ ഇന്ത്യ വക്താവ് അറിയിച്ചത്. രാജി മൂലം എയർ ഇന്ത്യയുടെ പ്രവർത്തനത്തിന് യാതൊരു തടസ്സവും നേരിടേണ്ടി വരില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. നിലവിൽ എയർ ഇന്ത്യയിൽ ആകെ 2000 പൈലറ്റുമാരുണ്ട്. അതിൽ 400 പേർ എക്സിക്യൂട്ടീവുകളാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications