ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ഏപ്രിൽ മാസത്തെ 7.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചു. വളർച്ച ക്രമേണ 2020-21ൽ 6.9 ശതമാനമായും അടുത്ത വർഷം 7.2 ശതമാനമായും ഉയരുമെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ബാങ്ക് ഞായറാഴ്ച പുറത്തിറക്കിയ ദക്ഷിണേഷ്യൻ ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ ജൂൺ പാദത്തിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിൽ വളർച്ച കൈവരിച്ചതിനെത്തുടർന്നാണ് ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ കണക്കുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2019-20 വളർച്ചാ പ്രവചനം മുമ്പത്തെ 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. നിലവില്‍ ഉള്ള സാമ്പത്തിക പ്രതിസന്ധി അടുത്തെങ്ങും പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തില്‍ കൂടി ആണിത്.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്‍വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തിക മേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
32 ഇന്ത്യൻ സാമ്പത്തിക വിദഗ്ധർ പങ്കെടുത്ത ലോകബാങ്ക് നടത്തിയ ദക്ഷിണേഷ്യൻ സാമ്പത്തിക വിദഗ്ധരുടെ സർവേയിൽ, ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5.7 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ ദ്രുതഗതിയിലുള്ള വളർച്ചാ പാതയിലേക്ക് കൊണ്ടുവരാൻ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ ലോക ബാങ്ക് കുറവു വരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് നിലവിൽ ഇന്ത്യയുടേത്.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
