സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 280 രൂപ വർദ്ധിച്ച് 28,480 രൂപയ്ക്കും ഗ്രാമിന് 35 രൂപ വർദ്ധിച്ച് 3,560 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന് കഴിഞ്ഞ നാല് ദിവസങ്ങളാണ് 28,200 രൂപയായിരുന്നു വില. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ വില വർദ്ധിച്ചിട്ടുണ്ട്.
ആഗോള വിപണി
ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് $1,495.20 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം സ്വര്‍ണത്തിനു 48.07 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 48,071.80 ഡോളറുമാണ് വില. യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗ് ഈ മാസം അവസാനം നടക്കാനിരിക്കുന്നതിനാൽ സ്വർണ വിപണിയിൽ കാര്യമായ മാറ്റങ്ങൾതക്ക് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വെള്ളി വില
ഇന്ന് വെള്ളി വിലയിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 47.50 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,650 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിച്ചത്.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചർ വില 10 ശതമാനം ഉയർന്നു. ഗ്രാമിന് 0.05 ശതമാനം ഉയർന്ന് 38,244 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്‌സിന്റെ വെള്ളി വിലയും കിലോയ്ക്ക് 0.20 ശതമാനം ഉയർന്ന് 45,886 രൂപയിലെത്തി. സ്വർണത്തിന് കഴിഞ്ഞ മാസം 10 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു.
റെക്കോർഡ് വില
യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള വളർച്ചാ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ ധനനയം ലഘൂകരിക്കൽ എന്നിവയ്ക്കിടയിൽ ഈ വർഷം സ്വർണ വില 16% ഉയർന്നിരുന്നു. ആഗോള വിപണിയിൽ കഴിഞ്ഞ മാസം സ്വർണ വില ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,557 ഡോളറിലെത്തിയിരുന്നു. 2011 സെപ്റ്റംബറിൽ വില 1,921.17 ഡോളറിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ സ്വർണ വിൽപ്പന
ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ ഉയർന്ന നിലയിൽ നിലനിൽക്കുന്നതിനാൽ, ധൻതേരസിനും ദീപാവലിയ്ക്കും മുന്നോടിയായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ജ്വല്ലറികൾ പ്രൊമോഷണൽ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ ജ്വല്ലറികളിൽ തിരക്ക് വർദ്ധിച്ചതായാണ് വിവരം. സ്വർണ്ണ ബോണ്ടുകളുടെ 2019-20 സീരീസ് VI ഒക്ടോബർ 21 നും ഒക്ടോബർ 25 നും ഇടയിൽ ധൻതേരസിനും ദീപാവലിയ്ക്കും മുന്നോടിയായി സബ്സ്ക്രിപ്ഷനായി തുറക്കും.
malayalam.goodreturns.in
More From GoodReturns

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

തുടർച്ചയായി കുറഞ്ഞ് സ്വർണവില, പക്ഷെ അധികം സന്തോഷം വേണ്ട, കാരണം അറിയുമ്പോൾ ഞെട്ടരുത്

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ



Click it and Unblock the Notifications