ഈ ഉത്സവ സീസണിൽ നിങ്ങൾ വിമാന യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഗോ എയറിന്റെയും ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുക. ഇരു കമ്പനികളും കിടിലൻ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ളവർക്ക് നിരക്ക് ഇളവുകളെക്കുറിച്ച് പരിശോധിക്കാം.
10 ശതമാനം ഡിസ്കൗണ്ട്
മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 10 ശതമാനം കിഴിവാണ് ഗോ എയർ വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സീറ്റുകൾ തിരഞ്ഞെടുക്കുന്നതിനും പ്രീ-ബുക്ക് റിഫ്രഷ്മെൻറുകൾ നൽകുന്നതിനും പേയ്‌മെന്റുകൾ നടത്തുന്നതിനും യാത്രക്കാർക്ക് ഗോ എയറിന്റെ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ക്യാഷ്ബാക്ക് ഓഫർ
എച്ച്ഡിഎഫ്സി ബാങ്ക് ബിസിനസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇൻഡിഗോ 500 രൂപ വരെ ക്യാഷ്ബാക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇൻഡിഗോയുടെ 'ഫ്ലൈ കെയർഫ്രീ, 6 ഇ എസ്എംഇ' ഉപയോക്താക്കൾക്ക് കുറഞ്ഞ റദ്ദാക്കൽ ഫീസ്, സൗജന്യ ലഘുഭക്ഷണ കോംബോ എന്നിവ ആസ്വദിക്കാനും എച്ച്ഡിഎഫ്സി ബാങ്ക് ബിസിനസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ഫ്ലാഷ് ക്യാഷ്ബാക്ക് നേടാനും കഴിയും.
പ്രൊമോ കോഡ്
GOAPP10 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് GoAir ഫ്ലൈറ്റ് ടിക്കറ്റിന് (ആഭ്യന്തര ബുക്കിംഗിന്) 10 ശതമാനം കിഴിവ് നേടാൻ കഴിയും. അടിസ്ഥാന നിരക്കിൽ മാത്രമേ ഈ കിഴിവ് ബാധകമാകൂ. 2019 ഒക്ടോബർ 23 മുതൽ 2019 നവംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകൂ. ഈ ഓഫറിന് കീഴിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. മാത്രമല്ല ഇത് നിലവിലുള്ള മറ്റ് പ്രൊമോഷണൽ ഓഫറുകളുമായി ക്ലബ് ചെയ്യാൻ കഴിയില്ല.
എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ
ഇൻഡിഗോ 6 ഇ എസ്എംഇ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഈ ഓഫർ വാഗ്ദാനം ചെയ്യുന്നതെന്ന് ഇൻഡിഗോ എയർലൈൻ പറഞ്ഞു. www.goindigo.in അല്ലെങ്കിൽ ഇൻഡിഗോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ഓഫറിന് 2019 സെപ്റ്റംബർ 1 മുതൽ 2019 ഒക്ടോബർ 31 വരെ സാധുതയുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications