നിക്ഷേപകര്‍ക്ക് ആരോഗ്യ അടിയന്തര ഘട്ടത്തില്‍ ഉറപ്പാക്കുന്ന സ്ഥിരനിക്ഷേപ പദ്ധതിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക്. എഫ്ഡി ഹെല്‍ത്ത് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ആദ്യ വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായിരിക്കും. രണ്ട് വര്‍ഷത്തേക്ക് 2 ലക്ഷം മുതല്‍ കുറഞ്ഞത് 3 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന എഫ്ഡി ഹെല്‍ത്ത് നിക്ഷേപകര്‍ക്ക് ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ കോംപ്ലിമെന്ററി (ഗുരുതരമായ രോഗങ്ങള്‍ക്ക്) പരിരക്ഷ നല്കുന്നു.
18 മുതല്‍ 50 വയസ് പ്രായമുള്ള ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട 33 ഗുരുതരമായ രോഗങ്ങളില്‍ ഒരു വര്‍ഷത്തേക്ക് കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പോളിസിക്ക് കീഴിലുള്ള ഗുരുതരമായ രോഗങ്ങളുടെ പട്ടികയില്‍ രോഗ തീവ്രത കണക്കിലെടുത്ത് കാന്‍സര്‍, ശ്വാസകോശരോഗം, വൃക്ക തകരാറ്, കരള്‍ രോഗം, ബെനിന്‍ ബ്രെയിന്‍ ട്യൂമര്‍, അല്‍ഷിമേഴ്സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ ഉള്‍പ്പെടുന്നു. ബാങ്കിംഗ് വ്യവസായത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ഇത് സ്ഥിര നിക്ഷേപത്തിന്റെ ആവശ്യകതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. മാത്രമല്ല, ഗുരുതര രോഗങ്ങള്‍ വന്ന് സാമ്പത്തികമായി പ്രയാസം നേരിടുമ്പോള്‍ ഇത് ഉപകാരപ്പെടുന്നു. ഒരു ലക്ഷം രൂപ വരെ ഒരു വര്‍ഷത്തേക്ക നിക്ഷേപകന് സൗജന്യ പരിരക്ഷയായി ലഭിക്കുന്നു. അതും 33 ഗുരുതര രോഗങ്ങള്‍ക്ക്. ഐസിഐസിഐ ബാങ്ക് ചെറുകിട ബാധ്യതകളുടെ തലവന്‍ പ്രണവ് മിശ്ര വിവരിച്ചു.

'ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചികിത്സാ ചെലവുകളും വര്‍ധിക്കുകയാണ്. ഒരു ആരോഗ്യ പരിരക്ഷയെക്കുറിച്ച് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. നിക്ഷേപത്തിലൂടെ ആരോഗ്യ പരിരക്ഷ എന്നത് ഒരു നിക്ഷേപകന് കിട്ടുന്ന സുവര്‍ണാവസരമാണ്.' ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്‍ഷുറന്‍സ് മേധാവി സഞ്ജീവ് മന്ദ്രി പറഞ്ഞു. എഫ്ഡി ലൈഫ് എന്ന പേരില്‍ ഒരു സ്ഥിരനിക്ഷേപ പദ്ധതി ബാങ്ക് നേരത്തെ ആരംഭിച്ചിരുന്നു. ഇത് നിക്ഷേപകന് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എഫ്ഡി ഇന്‍വെസ്റ്റ് എന്ന മറ്റൊരു പദ്ധതിയിലൂടെ ഐസിഐസിഐ ഉപഭോക്താക്കളെ പ്രതിമാസ പലിശ മ്യൂച്വല്‍ ഫണ്ട് എസ്ഐപികളില്‍ നിക്ഷേപിക്കാന്‍ സഹായിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
