യുണൈറ്റഡ് അറബ് എമിറേറ്റിലെ (യുഎഇ) നൂറുകണക്കിന് ഇന്ത്യൻ നഴ്‌സുമാർക്ക് ജോലി നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. നഴ്സിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കാണ് ജോലി നഷ്ട്ടപ്പെടാൻ സാധ്യത. രജിസ്റ്റർ ചെയ്ത നഴ്‌സുമാരുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയായി യുഎഇ നഴ്‌സിംഗിൽ ബിരുദം നിർബന്ധമാക്കിയതിനെ തുടർന്നാണ് നിരവധി പേർക്ക് ജോലി നഷ്ട്ടപ്പെടുന്നത്.
200 ലധികം നഴ്‌സുമാർക്ക് ഇതിനകം ജോലി നഷ്‌ടപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റു പലരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായ ഗൾഫ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡിപ്ലോമ സർട്ടിഫിക്കറ്റുള്ള നഴ്‌സുമാർ, 2020ന് മുമ്പ് യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഇഇ) അംഗീകാരമുള്ള യുഎഇയിലെ സർവകലാശാലകളിൽ നിന്ന് പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ് പ്രോഗ്രാം പാസാകേണ്ടതുണ്ട്.

കേരളത്തിൽ നിന്ന് ലഭിച്ച ഡിപ്ലോമ സർട്ടിഫിക്കറ്റുകൾക്ക് MoE തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. മന്ത്രാലയം അംഗീകരിച്ച ഏക ഇന്ത്യൻ നഴ്സിംഗ് ബോഡിയാണ് നഴ്‌സിംഗ് കൗൺസിൽ. യുഎഇയിൽ ഏറ്റവും കൂടുതൽ നഴ്‌സുമാർ എത്തുന്നതും കേരളത്തിൽ നിന്നുള്ളവരാണ്. നഴ്സുമാരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെങ്കിലും കൂടുതൽ പേരും നഴ്സിംഗ് ഡിപ്ലോമ കോഴ്സുകൾ പഠിച്ചത് കേരളത്തിന് പുറത്ത് നിന്നാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെന്നാണ് വിവരം.
പലർക്കും ഇതിനകം ജോലി നഷ്‌ടപ്പെട്ടതിനാൽ പഠനം തുടരാനോ മറ്റൊരു ജോലിക്ക് അപേക്ഷിക്കാനോ കഴിയുന്നില്ലെന്നും ചില നഴ്സുമാർ പറയുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഈ ആഴ്ച യുഎഇ സന്ദർശിക്കാൻ പോകുന്ന ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ സമീപിക്കുമെന്ന് നഴ്‌സുമാർ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications