വായ്പക്കാരോട് വിവേചനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ബാങ്കുകള്‍. വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഇനി മുതല്‍ പലിശനിരക്ക് കണക്കാക്കുക. അതായത് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള ഒരു വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇനി വായ്പ ലഭിക്കും. ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞാല്‍ വായ്പ നിരക്ക് വര്‍ധിക്കും.
ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ നിലവില്‍ പലിശനിരക്കുകള്‍ റിപോ നിരക്ക് അടിസ്ഥിത പലിശനിരക്ക് സമ്പ്രദായത്തിലേക്ക് മാറിയപ്പോള്‍ തന്നെ ഭവനവായ്പ നല്‍കുന്നതിന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ (CIBIL) നിന്നുള്ള ക്രെഡിറ്റ് സ്കോര്‍ കൂടി മാനദണ്ഡമാക്കിയിരുന്നു. ഉദാഹരണത്തിന്, സിബിലിന്റെ ക്രെഡിറ്റ് സ്കോര്‍ 760 (900ത്തില്‍) ഉള്ള ഒരാള്‍ക്ക് ബാങ്ക് ഓഫ് ബറോഡ ഭവനവായ്പ നല്‍കുന്നത് 8.1 ശതമാനം പലിശനിരക്കിലാണ്. അതായത് 675 നും 724 നും ഇടയിലാണ് ഒരാളുടെ സ്കോറെങ്കില്‍ പലിശനിരക്ക് 9.10 ശതമാനമായിരിക്കും.
നഷ്ടവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് ബാഹ്യ മാനദണ്ഡങ്ങളോടെ തന്നെ പലിശനിരക്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ബാഹ്യ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി അസ്ഥിര വായ്പനിരക്കുകള്‍ പുതുക്കിയത്.
ക്രെഡിറ്റ് സ്കോറിന് പ്രാധാന്യമുള്ളത് വായ്പയെടുക്കുന്ന സമയത്ത് മാത്രമല്ല, വായ്പയുടെ കാലാവധി കഴിയും വരെ ക്രെഡിറ്റ് സ്കോറും വായ്പയും തമ്മില്‍ ബന്ധമുണ്ടായിരിക്കും. അതായത്, നിങ്ങള്‍ 50 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 25 വര്‍ഷമായി ഉയര്‍ന്ന പലിശയാണ് നല്കുന്നതെങ്കില്, പ്രതിമാസ ഗഡു 3,380 രൂപയായി വര്‍ധിക്കും. മാത്രമല്ല, 25 വര്‍ഷം കൊണ്ട് നിങ്ങള്‍ എടുത്ത വായ്പയ്ക്കുമേല്‍ 10 ലക്ഷം രൂപ അധികമായി അടച്ചിട്ടുണ്ടാവും. അതുകൊണ്ട് ഒരു ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ പാലിക്കുക അത്യാവശ്യമാണ്.
'ഒരാളുടെ ക്രെഡിറ്റ് സ്കോര്‍ വായ്പയെടുത്ത് ഒരു വര്‍ഷത്തിന് ശേഷം മെച്ചപ്പെട്ടാല്‍ ബാങ്ക് വാങ്ങുന്ന അധിക പലിശനിരക്ക് കുറയും.' ബാങ്ക് ഓഫ് ബറോഡയുടെ വായ്പ-പണയ വിഭാഗം ഹെഡ് വീരേന്ദ്ര സേതി പറഞ്ഞു. അതേസമയം സിന്‍ഡിക്കേറ്റ് ബാങ്ക് ക്രെഡിറ്റ് സ്കോര്‍ 50 പോയിന്റ് കുറഞ്ഞാല്‍ വായ്പക്കാരന്റെ പക്കല്‍ നിന്ന് അധിക പലിശ ഈടാക്കും. അതേപോലെ തന്നെ ഒരാല് ഒരു വര്‍ഷത്തില്‍ 30 ദിവസം വൈകി മൂന്ന് തവണയെങ്കിലും പ്രതിമാസ തിരിച്ചടവ് നല്കാന് വൈകിയാല്‍ അതും വായ്പയേയും വായ്പനിരക്കിനേയും ബാധിക്കും. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായ മൃത്യുഞ്ജയ് മഹപത്ര പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
