വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികള്‍ വമ്പന്‍ കിഴിവുകള്‍ നല്കപന്നത് വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഫെബ്രുവരിയിലാണ് ഇന്ത്യ വമ്പന്‍ ഓണ്‍ലൈന്‍ കിഴിവുകള്‍ക്കു മുമ്പില്‍ കണ്ണടച്ചു വീഴുന്ന 130 മില്യണ്‍ ആളുകള്‍കളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് പുതിയ നിയമങ്ങള്‍ ആവിഷ്കരിച്ചത്. ഈ നിയമങ്ങള്‍ ഇ-കൊമേഴ്സ് വ്യാപാരം മെച്ചപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു. എന്നാല്‍ ഇതിന് യുഎസിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. മാത്രമല്ല, രണ്ടു രാജ്യങ്ങളുടേയും തലസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാരത്തെ ഇത് പിടിച്ചുലക്കുകയും ചെയ്തു.
ഉത്സവകാലത്ത് ഈ ഓണ്‍ലൈന്‍ വിപണികള്‍ നല്‍കുന്നത് 50 ശതമാനത്തിലേറെ കിഴിവുകളാണ്. ചെറുകിട വ്യാപാരികള്‍ പറയുന്നത് ഇത് നിയമലംഘനമാണ് എന്നാണ്. എന്നാല്‍ ഫ്ലിപ്കാര്‍ട്ടിന്റേയും ആമസോണിന്റേയും പക്ഷം അവര്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് ഫ്ലിപ്കാര്‍ട്ടിന്റെ മെയിലുകളും മറ്റ് രേഖകളും പരിശോധിച്ച ശേഷം തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന വില്പനക്കാരില് നിന്ന് അത് വിറ്റഴിക്കുന്നതിനുള്ള കമ്മീഷന് ഒഴിവാക്കുന്നുണ്ടെന്നാണ്.
അഖിലേന്ത്യ വ്യാപാരികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടതു പ്രകാരം തെളിവുകളുടെയും പരാതികളുടേയും അടിസ്ഥാനത്തില്‍ ഇക്കാര്യം അന്വേഷിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 70 മില്യണോളം വരുന്ന ചെറുകിട ചില്ലറ - മൊത്ത വ്യാപാരികളാണ് ആമസോണിനും ഫ്ലിപ്കാര്ട്ടിനുമെതിരെ നിയമലംഘന ആരോപണവുമായി രംഗത്തെത്തിയത്. ആദ്യമൊന്നും ഗൗരവത്തിലെടുത്തില്ലെങ്കിലും ഫ്ലിപ്കാര്‍ട്ട് അധികൃതര്‍ കഴിഞ്ഞയാഴ്ച നേരിട്ടെത്തി ധനമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി.
അതിനുശേഷം ഫ്ലിപ്കാര്‍ട്ട് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച വളരെ മികച്ചതും, ഇന്ത്യയില്‍ മികച്ച രീതിയില്‍ വ്യാപാരം നടത്തുവാന്‍ ബാധ്യസ്ഥരാണ് എന്നാണ്. ആമസോണ്‍ അഭിപ്രായപ്പെട്ടത്, സൂതാര്യമായ ചര്‍ച്ച എന്നാണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നു. കാരണം അവര്‍ക്ക് ലഭിക്കുന്നത് വിശ്വസിക്കാനാവാത്ത കിഴിവാണ്. എന്നാല്‍ ഓഫ്ലൈന് വ്യാപാരത്തില്‍ 30 മുതല്‍ 40 ശതമാനം വരെയാണ് ഈ മാസം മാത്രം ഇടിവുണ്ടായത്. അഖിലേന്ത്യ വ്യാപാരികളുടെ സംഘടനയുടെ (Confederation of All Indian Traders CAIT) ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖന്ഡെല്വാല് പറഞ്ഞു.
ഉത്സവകാലത്തോട് അനുബന്ധിച്ച് ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് അയച്ച മെയിലുകളില്‍ പലതരത്തിലുള്ള കിഴിവുകളാണ് വാഗ്ദാനം നല്‍കുന്നത്. വില്പനക്കാരന് 15 ശതമാനം കിഴിവു നല്കുന്ന ഒരു ഉല്പന്നത്തിന് ഞങ്ങള്‍ 3 ശതമാനം അധിക കിഴിവ് നല്കുന്നു എന്നാണ് ഒരു മെയിലില്‍ പറയുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ നിയന്ത്രിത വെബ്സൈറ്റില്‍ നിന്ന് റോയിറ്റേഴ്സ് കണ്ടെത്തിയതില്‍ വില്പനക്കാര്ക്ക് നല്കിയ സന്ദേശങ്ങളില്‍ പറയുന്നു ഇതിലും വലിയ അവസരം ഇനി വേറെയില്ല എന്ന്. കൂടാതെ, ഫ്ലിപ്കാര്‍ട്ടിന്റെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് അധികകിഴിവ് നല്‍കുന്നതിലൂടെ ഒരു വില്പനക്കാരന് എങ്ങനെ പ്രയോജനമുണ്ടാക്കാമെന്ന് വിശദീകരിച്ചു നല്കുന്ന സന്ദേശങ്ങളുമുണ്ട്.
അതായത് ഇത്തരം വ്യാപാരങ്ങളിലൂടെ ഫ്ലിപ്കാര്‍ട്ട് വില്പനക്കാരന് നല്‍കുന്നത് വമ്പന്‍ അവസരങ്ങളാണ്. എങ്ങനെ ആദായവില്പനയിലൂടെ ലാഭമുണ്ടാക്കാമെന്നും, അധികകിഴിവുകള് നല്കി അതിന്റെ പകുതി ലാഭം എങ്ങനെ തിരിച്ചുപിടിക്കാമെന്നതിനെ കുറിച്ചും ഫ്ലിപ്കാര്‍ട്ട് വില്പനക്കാര്ക്ക് അറിവു നല്കുന്നു. എന്നാല്‍ ഓള് ഇന്ത്യ ഓണ്‍ലൈന്‍ വ്യാപാരികളുടെ സംഘടനയിലെ 3,500 അംഗങ്ങളില്‍ 100 ഓളം വ്യാപാരികള്‍ക്ക് ഫ്ലിപ്കാര്‍ട്ടിന് നല്കുന്ന അധികകിഴിവുകളിലൂടെ പ്രയോജനമുണ്ടാകുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications