രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6.1 ശതമാനമായി കുറച്ചു. ജൂലൈ മാസത്തെ പ്രൊജക്ഷൻ 7 ശതമാനത്തിൽ നിന്ന് ആഭ്യന്തര ഡിമാൻഡ് പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 90 ബേസിസ് പോയിന്റ് കുറച്ച് 6.1 ശതമാനമാക്കിയത്. ഐഎംഎഫ് 2021 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 20 ബിപിഎസ് കുറച്ച് 7.2 ശതമാനവുമാക്കി.
ഇന്ത്യയിലെ കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങൾ 2019ലെ സാമ്പത്തിക വളർച്ച അനിശ്ചിതത്വത്തിലാക്കിയെന്നും ബാങ്കിതര ധനകാര്യ മേഖലയെക്കുറിച്ചുള്ള ആശങ്കകളും ഉത്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും വളർച്ചയെ ബാധിച്ചുവെന്നും ഐഎംഎഫ് രണ്ടാം വാർഷിക ലോക സാമ്പത്തിക ഔട്ട്‌ലുക്കിൽ പറഞ്ഞു.

ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ഇന്ത്യ ജൂൺ പാദത്തിൽ ആറ് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ വേഗതയിൽ 5% വളർച്ച കൈവരിച്ചതിനെ തുടർന്ന് ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, റേറ്റിംഗ് സ്ഥാപനങ്ങൾ, ബ്രോക്കറേജുകൾ എന്നിവയും ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടികുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎംഎഫും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ കണക്കുകൾ വെട്ടിക്കുറച്ചിരിക്കുന്നത്.
ലോകബാങ്ക് കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6 ശതമാനമായി കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2019-20 വളർച്ചാ പ്രവചനം മുമ്പത്തെ 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. ജൂണിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ വളർച്ചാ നിരക്ക് 5 ശതമാനമായി കുറഞ്ഞു. സ്വകാര്യ ഉപഭോഗച്ചെലവിലെ വളർച്ച 18 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.1 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക ഉൽപാദനം ഓഗസ്റ്റിൽ 1.1% ആയി ചുരുങ്ങി, 81 മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്, ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കൂട്ടുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
