ആദായനികുതി വകുപ്പിന്റെ രേഖകളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 2017-18 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഒരു കോടി രൂപയും അതിലധികവും വാർഷിക വരുമാനം നേടുന്ന ആളുകളുടെ എണ്ണം 97,000 ആയി ഉയർന്നു. ആദായനികുതി റിട്ടേണുകളിൽ (ഐടിആർ) നിന്ന് ശേഖരിച്ച വിവരങ്ങളുടെ വിശദമായ വിവരങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
പുറത്തുവിട്ട വിവരങ്ങൾ
2018-19 മൂല്യനിർണയ വർഷത്തിൽ അല്ലെങ്കിൽ 2017-18 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ കോടീശ്വരരായ നികുതിദായകരുടെ എണ്ണം 20 ശതമാനം ഉയർന്ന് 97,689 ആയി. ഒരു കോടിയിലധികം നികുതി വരുമാനമുള്ള വ്യക്തികളുടെ എണ്ണം 2017-18 കാലയളവിൽ 81,344 ആയിരുന്നു.
അതിസമ്പന്നർ
500 കോടിയിലധികം നികുതി വരുമാനമുള്ള ഇന്ത്യയിലെ അതിസമ്പന്ന ക്ലബിൽ ഇടം നേടിയിരിക്കുന്നത് 3 വ്യക്തികൾ മാത്രമാണ്. റിപ്പോർട്ടിൽ അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഒരു കോടി മുതൽ 5 കോടി വരെ വരുമാനം നേടുന്ന 89,793 പേരാണ് ഇന്ത്യയിലുള്ളത്. 5 മുതൽ 10 കോടി വരെ വരുമാന പരിധിയിൽ 5,132 നികുതിദായകരാണ് ഉള്ളത്. 10 മുതൽ 25 കോടി രൂപ പരിധിയിൽ രണ്ടായിരത്തിലധികം വ്യക്തികളുമുണ്ട്.
ശമ്പളക്കാരുടെ നികുതി
ശമ്പളക്കാരുടെ നികുതി പരിഗണിക്കുകയാണെങ്കിൽ, മിക്ക നികുതിദായകരും 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പളം നേടുന്നവരാണ്. ഈ വിഭാഗത്തിലെ ശരാശരി ശമ്പള വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, എച്ച് യു എഫ്, കമ്പനികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിലെ നികുതിദായകരെ കണക്കിലെടുത്താൽ പ്രതിവർഷം ഒരു കോടിയിലധികം നികുതി വരുമാനമുള്ളവരുടെ എണ്ണം ഏകദേശം 1.67 ലക്ഷമായി ഉയരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവാണിത്.
വരുമാനമില്ലാത്തവർ
ആദായനികുതി വകുപ്പിന്റെ കണക്കുകൾ പ്രകാരം 1.7 ലക്ഷത്തിലധികം ആളുകൾ പൂജ്യ വരുമാനത്തോടെ ആദായനികുതി റിട്ടേൺ സമർപ്പിച്ചു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
റിട്ടേൺ കണക്കുകൾ
2019 ഓഗസ്റ്റ് 15 വരെ സമർപ്പിച്ച ഇ-ഫയൽ റിട്ടേണുകളിൽ നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 5.87 കോടിയിലധികം ആദായനികുതി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. റിട്ടേൺ സമർപ്പിച്ചവരിൽ 5.52 കോടി വ്യക്തികളും 11.3 ലക്ഷം എച്ച് യു എഫുകളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഉൾപ്പെടുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
