പാർലെ ബിസ്ക്കറ്റ് കരകയറുന്നു; വരുമാനം കൂടി, അറ്റാദായം 15 ശതമാനം ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാർലെ പ്രൊഡക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ സ്വകാര്യ ഉടമസ്ഥതയിലുള്ള പാർലെ ബിസ്കറ്റ്, 2018-19 സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിൽ 15.2 ശതമാനം വളർച്ച രേഖപ്പെടുത്തി. വിൽപ്പന കുറഞ്ഞതോടെ പാർലെയും മറ്റ് മുൻനിര ബിസ്‌ക്കറ്റ് നിർമ്മാതാക്കളും ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

ബിസിനസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലർ നൽകുന്ന വിവരമനുസരിച്ച്, പാർലെ ബിസ്‌കറ്റിന്റെ 2019 സാമ്പത്തിക വർഷത്തെ അറ്റാദായം 410 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 355 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 6.4 ശതമാനം വർധിച്ച് 9,030 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം വർധിച്ച് 8,780 കോടി രൂപയായും ഉയർന്നു.

 

തോമസ് കുക്ക് തകർന്നടിഞ്ഞു: തകർച്ചയ്ക്ക് കാരണങ്ങൾ ഇവയാണ്തോമസ് കുക്ക് തകർന്നടിഞ്ഞു: തകർച്ചയ്ക്ക് കാരണങ്ങൾ ഇവയാണ്

പാർലെ ബിസ്ക്കറ്റ് കരകയറുന്നു; വരുമാനം കൂടി, അറ്റാദായം 15 ശതമാനം ഉയർന്നു

മറ്റ് വരുമാനം 26 ശതമാനം ഉയർന്ന് 250 കോടി രൂപയായി. ഇതും മുൻ‌നിര വളർച്ചയ്ക്ക് സഹായകമായി. 18 ശതമാനം ജിഎസ്ടി ഉയർത്തിയതും വളർച്ച കുറയുകയും എൻട്രി ലെവൽ ബിസ്ക്കറ്റിന്റെ ആവശ്യം കുറയുകയും ചെയ്യുന്നതിനാൽ ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് പാർലെ ഓഗസ്റ്റിൽ സൂചിപ്പിച്ചിരുന്നു. 1929 ലാണ് പാർലെ സ്ഥാപിതമായത്. കമ്പനിയിൽ നേരിട്ടും കരാർ അടിസ്ഥാനത്തിലുമായി ഒരു ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

2017 ൽ ഇന്ത്യ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്ടി) പുറത്തിറക്കിയത് മുതലാണ് പാർലെ ബിസകറ്റ് ബ്രാൻഡിന്‍റെ ആവശ്യകത കുറഞ്ഞത്. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കാറുകൾ മുതൽ വസ്ത്രങ്ങൾ വരെയുള്ള എല്ലാ വസ്തുക്കളുടെയും വിൽപ്പന തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഉൽ‌പാദനം വെട്ടിക്കുറയ്ക്കാൻ പല കമ്പനികളും നിർബന്ധിതരാകുകയാണ്.

ബ്രിട്ടാനിയ ബിസ്ക്കറ്റിന് ഇനി വില കൂടും; സാമ്പത്തിക പ്രതിസന്ധി രൂക്ഷംബ്രിട്ടാനിയ ബിസ്ക്കറ്റിന് ഇനി വില കൂടും; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

malayalam.goodreturns.in

English summary

പാർലെ ബിസ്ക്കറ്റ് കരകയറുന്നു; വരുമാനം കൂടി, അറ്റാദായം 15 ശതമാനം ഉയർന്നു

Privately owned Parle Biscuits, part of the Parle Products Group, posted a net profit of 15.2% for the financial year 2018-19. Read in malayalam.
Story first published: Wednesday, October 16, 2019, 11:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X