വാഹന വില്‍പ്പന പ്രതിസന്ധിയിലാണെന്നതെല്ലാം ശരി തന്നെ. പക്ഷെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വില്‍ക്കാനുള്ള ഉദ്ദേശ്യമൊന്നും ടാറ്റയ്ക്കില്ല. നഷ്ടം നികത്താന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിനെ ടാറ്റ വില്‍ക്കുമെന്ന കുപ്രചാരണങ്ങള്‍ ടാറ്റ സണ്‍സ് ചെയര്മാന് നടരാജന് ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം തള്ളി. ഇതേസമയം, ആഢംബര ബ്രാന്‍ഡ് വില്ക്കില്ലെങ്കിലും ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ പങ്കാളികളാക്കുമെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

2008 -ലാണ് അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിനെ ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കുന്നത്. അന്ന് നഷ്ടത്തിലോടുകയായിരുന്നു ഈ ബ്രിട്ടീഷ് ആഢംബര കാര്‍ കമ്പനി. എന്നാല്‍ ടാറ്റയുടെ ചാണക്യതന്ത്രങ്ങള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ തലവര തിരുത്തി. റഷ്യയിലും ചൈനയിലുമുള്‍പ്പെടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. പക്ഷെ ചൈനീസ് വിപണിയിലെ മാന്ദ്യവും ബ്രെക്സിറ്റിലെ അനിശ്ചിതത്വവും ടാറ്റയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

3.2 ബില്യണ്‍ ഡോളറിന്റെ നഷ്ടം നികത്താനായി വലിയ തോതില്‍ ചിലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍ ജ്വാഗര്‍ ലാന്‍ഡ് റോവര്‍. നവംബറില്‍ യുകെയിലെ ഫാക്ടറികള്‍ ഒരാഴ്ച്ച പൂര്‍ണമായി അടച്ചിടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പോയവര്‍ഷം ചൈനീസ് വിപണിയില്‍ മാത്രം അന്‍പതു ശതമാനം ഇടിവാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നേരിട്ടത്. സാമ്പത്തിക മാന്ദ്യത്തിന് പുറമെ ഡീലര്‍ തലത്തില്‍ ഉയര്‍ന്ന പ്രശ്നങ്ങളും വാഹനങ്ങളുടെ നിലവാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും കമ്പനിക്ക് കല്ലുകടിയായി.

നിലവില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ പ്രതിസന്ധി ടാറ്റ മോട്ടോര്‍സിന്റെ പ്രതിച്ഛായയെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി വരവില്‍ക്കവിഞ്ഞ ചിലവിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മുന്നോട്ടു പോകുന്നത്. എന്തായാലും 2021 ഓടെ ചിത്രം മാറുമെന്ന പ്രതീക്ഷ ടാറ്റ സണ്‍സ് ചെയര്മാന് പങ്കുവെച്ചു. നേരത്തെ ജര്‍മ്മന്‍ കമ്പനി --- ബിഎംഡബ്ല്യു AG ടാറ്റ മോട്ടോര്‍സില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ വാങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് കമ്പനിയെ വില്ക്കാന് ടാറ്റ ഒരുക്കമല്ലെന്ന് ചന്ദ്രശേഖരന് വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications