സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപാരം പുരോ ഗമിക്കുന്നത്. പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയും വില 28000 കടക്കുകയുമായിരുന്നു.
എംസിഎക്‌സിൽ സ്വർണ ഫ്യൂച്ചറിന്റെ വില ഇന്ന് 10 ഗ്രാമിന് 0.13 ശതമാനം ഇടിഞ്ഞ് 38,170 രൂപയിലെത്തിയിട്ടുണ്ട്. ബുധനാഴ്ചത്തെ വ്യാപാരത്തിൽ 0.45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എംസിഎക്‌സിൽ വെള്ളി വില 0.45 ശതമാനം ഇടിഞ്ഞ് 45,090 രൂപയിലെത്തി. കഴിഞ്ഞ മാസം സ്വർണ വില 40,000 രൂപ വരെ ഉയർന്നിരുന്നു. ആഗോള വില ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 1,550 ഡോളറിലുമെത്തിയിരുന്നു.

ആഗോള വിപണിയിൽ സ്വർണ വില ഇന്ന് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,490.37 ഡോളറിലെത്തി. യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചില ആശങ്കകളാണ് വില മാറ്റത്തിന് കാരണം. സെപ്റ്റംബറിൽ ഏഴു മാസത്തിനിടയിൽ ആദ്യമായി യുഎസ് റീട്ടെയിൽ വിൽപ്പന ഇടിഞ്ഞതായി ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഈ മാസം അവസാനം നടക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിലനിൽക്കുന്നുണ്ട്.
യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള വളർച്ചാ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ ധനനയം ലഘൂകരിക്കൽ എന്നിവയ്ക്കിടയിൽ ഈ വർഷം സ്വർണ വില 16% ഉയർന്നിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വില കൂടിയ നിലയിലാണെങ്കിൽ സ്വർണത്തിന്റെ വിൽപ്പന ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
