രാജ്യത്തെ ഏറ്റവും മൂല്യവത്തായ കമ്പനി റിലയൻസ് ഇൻഡസ്ട്രീസ്; രണ്ടാം സ്ഥാനം ടിസിഎസിന്

കോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയായി ഉയർന്നു. വെള്ളിയാഴ്ച ആദ്യമായി കമ്പനിയുടെ വിപണി മൂല്യം 9 ലക്ഷം കോടി രൂപയായി ഉയർന്നു. ആർ‌ഐ‌എൽ ഓഹരികൾ രണ്ട് ശതമാനത്തിലധികം ഉയർന്ന് റെക്കോർഡ് വിലയായ 1,428 രൂപ എന്ന ഉയരത്തിലെത്തി. ഓയിൽ-ടു-ടെലികോം കോം‌​ഗ്ലോമറേറ്റ് വരുമാന പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഇത്.

എൻഎസ്ഇയിൽ

എൻഎസ്ഇയിൽ

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻ‌എസ്‌ഇ) റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 2.25 ശതമാനം ഉയർന്ന് 1,427.90 രൂപ എന്ന ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ഉടൻ പുറത്തിറക്കും. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ റിലയൻസ് അറ്റാദായത്തിൽ 6.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

ടാറ്റ കൺസൾട്ടൻസി സർവീസസ്

ടാറ്റ കൺസൾട്ടൻസി സർവീസസ്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതിക്കാരായ ടിസിഎസ് പരമാവധി മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ എത്തി. ഇതുവരെ 8.61 ലക്ഷം കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം എച്ച്ഡിഎഫ്സി ബാങ്കാണ് മൂന്നാം സ്ഥാനത്താണ് (7 ലക്ഷം കോടി രൂപ).

ജിയോയുടെ വരുമാനം

ജിയോയുടെ വരുമാനം

റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ വരുമാനവും വിശകലന വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ടെലികോം സെക്ടർ റെഗുലേറ്റർ ട്രായ് പൂജ്യം ടെർമിനേഷൻ ചാർജ് വ്യവസ്ഥയിലേക്ക് മാറുന്നതുവരെ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്ന കോളുകൾക്ക് മിനിറ്റിൽ 6 പൈസ ഈടാക്കുമെന്ന് റിലയൻസ് ജിയോ ഈ മാസം അറിയിച്ചിരുന്നു.

ചില കണക്കുകൾ

ചില കണക്കുകൾ

ഏപ്രിൽ-ജൂൺ കാലയളവിൽ റിലയൻസ് ജിയോയുടെ അറ്റാദായം 45.58 ശതമാനം ഉയർന്ന് 891 കോടി രൂപയിലെത്തിയിരുന്നു. ഈ കാലയളവിൽ ഇത് ജിയോ 33.8 മില്യൺ വരിക്കാരെ പുതുതായി ചേർത്തിരുന്നു. ഈ വർഷം ഇതുവരെ, അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 25 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X