ഉള്ളിയ്ക്ക് പിന്നാലെ രാജ്യത്ത് തക്കാളിയും വിലയും കുതിച്ചുയരുന്നു. ദേശീയ തലസ്ഥാനത്തെ റീട്ടെയിൽ വിപണികളിലെ തക്കാളി വില ഉയർന്ന നിരക്കിൽ തുടരുന്നു. ഡൽഹിയിലെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. മദേഴ്സ് ഡയറിയുടെ സഫാൽ ഔട്ട്ലെറ്റുകൾ വഴി തക്കാളി സത്ത് വിതരണം ആരംഭിച്ചിട്ടും കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ് വില.
തക്കാളി- ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് മറ്റ് സംസ്ഥാനങ്ങളിൽ തക്കാളി വില കുതിച്ചുയരാൻ കാരണം. ഉപഭോക്ത്യകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച ദില്ലിയില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയാണ് നിരക്ക്. എന്നാല്‍, പ്രാദേശി മാര്‍ക്കറ്റുകളില്‍ നിരക്ക് കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ വില. തക്കാളിക്ക് വിപണിയില്‍ വില കൂടുതലായത് കൊണ്ട് സത്ത് ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ തക്കാളി വില കുറയുമെന്നാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.
എന്നാൽ ഇതിന് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നറിയില്ല. കാരണം ഉണക്കിയ ഉള്ളി വിപണിയിലെത്തിച്ചിരുന്നെങ്കിലും ഇതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ 'വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു പരിധി വരെ വിപണിയെ സ്വാധീച്ച ഉത്പന്നമാണ്. അതേസമയം, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് വിതരണം വർദ്ധിപ്പിക്കാൻ തക്കാളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തക്കാളി ഉത്പാദിപ്പിക്കുന്ന തക്കാളി ഉത്പാദിപ്പിക്കുന്ന നാല് പ്രധാന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര, കർണാടക, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവ.
malayalam.goodreturns.in
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications