എയർ ഏഷ്യ ഇന്ത്യയുടെ പുതിയ ഡൽഹി-ജയ്പൂർ റൂട്ട് സർവ്വീസ് നാളെ ആരംഭിക്കും. ഈ റൂട്ടിൽ ദിവസേനയുള്ള സർവ്വീസാണ് കമ്പനി നടത്തുക. ഡൽഹി വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.35 ന് പുറപ്പെട്ട് രാവിലെ 11.45 ന് ജയ്പൂർ വിമാനത്താവളത്തിലെത്തും. തിരിച്ച് ദിവസവും ഉച്ചയ്ക്ക് 12.15 ന് ജയ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25 ന് ദില്ലി വിമാനത്താവളത്തിൽ എത്തും. ഈ റൂട്ടിൽ 1,315 രൂപ വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാണ്.
ഒക്ടോബർ 20 മുതൽ അഗർത്തലയിൽ നിന്ന് ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കും വിമാന സർവീസുകൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ റൂട്ടിൽ 1,019 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. airasia.com അല്ലെങ്കിൽ എയർ ഏഷ്യ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ടാറ്റാ സൺസ് ലിമിറ്റഡും എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് എയർ ഏഷ്യ ഇന്ത്യ. 2014 ജൂൺ 12 നാണ് എയർലൈൻ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 23 എ 320 വിമാനങ്ങളുമായി ഇന്ത്യയിലുടനീളം 20 സ്ഥലങ്ങളിലേക്ക് എയർ ഏഷ്യ ഇന്ത്യ സർവ്വീസ് നടത്തുന്നുണ്ട്.
മറ്റൊരു ബജറ്റ് കാരിയറായ ഗോ എയർ ദീപാവലിക്ക് മുന്നോടിയായി 24 മണിക്കൂർ നീണ്ടു നിൽക്കുന്ന സൂപ്പർ സേവർ നിരക്കിൽ ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. ഈ ഓഫർ അനുസരിച്ച് അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ 1,296 രൂപ(നികുതി ഉൾപ്പെടെ) മുതൽ ടിക്കറ്റുകൾ ലഭിക്കും. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം സെപ്റ്റംബറിൽ തുടർച്ചയായ നാലാം മാസവും കുറഞ്ഞു. പ്രതിമാസ ഇടിവ് ഇതോടെ 2.20 ശതമാനമായി. മുൻ മാസത്തെ അപേക്ഷിച്ച് 0.94 ശതമാനത്തിന്റെ കുറവാണുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
