ഓൺലൈനിൽ നിന്ന് വാങ്ങിയ ഒരു കുപ്പിയിൽ നിന്നുള്ള സാമ്പിളുകളിൽ ചെറിയ അളവിൽ ആസ്ബറ്റോസ് എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ വിപണിയിൽ നിന്ന് 33,000 കുപ്പി പൗഡർ തിരിച്ചുവിളിച്ചു. പൗഡറിൽ നിന്ന് രാസവസ്തു കണ്ടെത്തിയ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി (എഫ്ഡിഎ) ചർച്ചകൾ നടത്തുന്നുണ്ടെന്നും ഉൽപ്പന്നം എങ്ങനെ, എപ്പോൾ മലിനീകരിക്കപ്പെട്ടുവെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കമ്പനി അറിയിച്ചു.
പരിശോധിച്ച കുപ്പിയിൽ ഒരു തരം ആസ്ബറ്റോസ് ക്രിസോടൈൽ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് എഫ്ഡിഎ വക്താവ് ഗ്ലോറിയ സാഞ്ചസ്-കോണ്ട്രെറാസ് പറഞ്ഞു. ഉപയോക്താക്കൾ ഉടൻ തന്നെ പൌഡർ ഉപയോഗിക്കുന്നത് നിർത്തണമെന്നും റീഫണ്ടിനായി ജോൺസൺ ആൻഡ് ജോൺസണുമായി ബന്ധപ്പെടണമെന്നും എഫ്ഡിഎ ശുപാർശ ചെയ്തു. എഫ്ഡിഎ പരീക്ഷിച്ച മറ്റൊരു ജോൺസന്റെ ബേബി പൗഡർ ആസ്ബറ്റോസിന് നെഗറ്റീവ് ആണെന്ന് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് ന്യൂയോർക്കിലെ ഓഹരി വിപണി ക്ലോസ് സമയത്ത് ജോൺസൺ ആൻഡ് ജോൺസൺ ഓഹരികൾ 6.2 ശതമാനം ഇടിഞ്ഞ് 127.70 ഡോളറിലെത്തി. 2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ആയിരക്കണക്കിന് ടെസ്റ്റുകൾ പൌഡറിൽ നടത്തിയിട്ടും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്ന് തന്നെയാണ് ആവർത്തിച്ച് സ്ഥിരീകരിച്ചിരിക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
2018 മുതൽ ആസ്ബറ്റോസ് രാസവസ്ത്ു അടങ്ങിയ 50 ഓളം സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എഫ്ഡിഎ കണ്ടെത്തിയിട്ടുണ്ടെന്നും. ഈ വർഷം അവസാനത്തോടെ മുഴുവൻ ഫലങ്ങളും പുറത്തു വിടാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു. ജൂണിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂവിൽ കാൻസറിന് കാരണമാകുന്ന മായമില്ലെന്ന് കണ്ടെത്തിയിരുന്നു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഷാംപൂവിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയത്. നേരത്തേ ഷാംപൂവിൽ കാൻസറിന് കാരണമാകുന്ന ഫോർമാൽഡിഹൈഡ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയും വാർത്തകൾ പുറത്തു വരികയും ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications