ഓൺലൈൻ വീഡിയോ സ്ട്രീമിംങ് ഭീമനായ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച 199 രൂപയുടെ പ്ലാൻ വൻ വിജയമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച പ്രത്യേക പാക്കേജായിരുന്നിത്. നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച കിടിലൻ ഓഫറായിരുന്നു 199 രൂപയുടെ പാക്കേജ്.
എന്നാൽ പദ്ധതിയുടെ വിജയത്തിൽ നെറ്റ്ഫ്ലിക്സ് മറ്റ് ആഗോള വിപണികളിലും ഈ പദ്ധതി ആവർത്തിക്കാൻ പോകുന്നുവെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഗ്രിഗറി കെ പീറ്റേഴ്സ് പറഞ്ഞു. കൂടാതെ നിലവിൽ നെറ്റ്ഫ്ലിക്സിന്റെ നാലാമത്തെ ഇന്ത്യൻ പ്ലാനാണിത്. കൂടാതെ മൊബൈൽ പ്ലാനിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇത് ഞങ്ങൾ പരീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

മറ്റ് വിപണികളിൽ ഇത് പരീക്ഷിക്കുന്നത് ഞങ്ങൾ പരിശോധിക്കും, കാരണം സമാനമായ അവസ്ഥകളുള്ള മറ്റ് വിപണികളുണ്ടെന്ന് ഞങ്ങൾ കരുതുന്നു, അത് അവിടെയും ഞങ്ങൾക്ക് വിജയിക്കുമെന്ന് സാധ്യതയുണ്ടെന്നും നെറ്റ്ഫ്ലിക്സ് പ്രതിനിധി പീറ്റേഴ്സ് പറഞ്ഞു. കൂടാതെ നിലവിൽ മറ്റ് പ്ലാനുകളെക്കുറിച്ചും കമ്പനി പരിശോധിക്കുന്നുണ്ടെന്ന് പീറ്റേഴ്സ് വ്യക്തമാക്കി. 'സേക്രഡ് ഗെയിംസിന്റെ' രണ്ടാം സീസൺ രാജ്യത്ത് ഏറ്റവുമധികം ആളുകൾ കണ്ട ഷോയാണെന്നും നെഫ്ലിക്സ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
