സർക്കാരിന്റെ സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2019-20ന്റെ സീരീസ് ആറാം ഭാഗം ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ധൻതേരസിനും ദീപാവലിക്കും മുന്നോടിയായാണ് ഇത്തവണത്തെ വിൽപ്പന. ഒരു ഗ്രാമിന് 3,835 രൂപ നിരക്കിലാണ് സ്വർണ്ണ ബോണ്ടുകൾ വിൽക്കുന്നത്. ഒക്ടോബർ 25ന് വിൽപ്പന അവസാനിക്കും. സർക്കാരിനെ പ്രതിനിധീകരിച്ച് റിസർവ് ബാങ്ക് ഒക്ടോബർ 30 ന് ബോണ്ടുകൾ നൽകും. സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വില ഒരു ഗ്രാമിന് 3,835 രൂപയായാണ് റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്
ഓൺലൈനായി സ്വർണ ബോണ്ടുകൾ വാങ്ങുന്നവര്ർക്കും ഡിജിറ്റൽ മോഡ് വഴി പണം നൽകുന്നവർക്കും ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആണ്. ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിച്ച സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിക്കുന്നത്.
അടുത്ത സബ്സ്ക്രിപ്ഷൻ
റിസർവ് ബാങ്ക് പുറത്തിറക്കിയ ഇഷ്യുവൻസ് കലണ്ടർ പ്രകാരം ഡിസംബർ 2 മുതൽ 6 വരെ, ജനുവരി 13 മുതൽ 17 വരെ, ഫെബ്രുവരി 3 മുതൽ 7 വരെ, മാർച്ച് 2 മുതൽ 6 വരെ എന്നിങ്ങനെ ഈ സാമ്പത്തിക വർഷം സ്വർണ്ണ ബോണ്ടുകൾ വീണ്ടും സബ്സ്ക്രിപ്ഷനായി തുറക്കും.
നികുതി ആനുകൂല്യങ്ങൾ
പ്രാരംഭ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഗോൾഡ് ബോണ്ടുകൾ പ്രതിവർഷം 2.5% പലിശ നൽകും. ഈ പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് അർദ്ധ വാർഷിക അടിസ്ഥാനത്തിൽ ക്രെഡിറ്റ് ചെയ്യപ്പെടും. എന്നാൽ പലിശ വരുമാനത്തിന് നികുതി നൽകേണ്ട ആവശ്യമില്ല. ഗോൾഡ് ബോണ്ടുകളുടെ കാലാവധി എട്ട് വർഷമാണ്. ഇവ കാലാവധി പൂർത്തിയാകുന്നതുവരെ മൂലധന നേട്ടനികുതിയും ഈടാക്കില്ല. സ്വർണ്ണ ബോണ്ടുകൾക്ക് മാത്രം ലഭ്യമായ ഒരു എക്സ്ക്ലൂസീവ് ടാക്സ് ആനുകൂല്യമാണിത്. ഹോൾഡിംഗ് കാലയളവിനെ ആശ്രയിച്ച് ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ടുകൾ അല്ലെങ്കിൽ ഫിസിക്കൽ ഗോൾഡ് ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല മൂലധന നേട്ടനികുതിക്ക് വിധേയമാണ്.
ജിഎസ്ടിയും വേണ്ട
സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് ജിഎസ്ടിയും ഈടാക്കില്ല. ഇത് ഈ പദ്ധതിയെ കൂടുതൽ ചെലവ് കുറഞ്ഞതാക്കുന്നു. സാധാരണ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 3% ജിഎസ്ടി ഈടാക്കും. ആഭരണ രൂപത്തിൽ സ്വർണം കൈവശം വയ്ക്കുന്നതിനേക്കാൾ സുരക്ഷിതത്വം സ്വർണ ബോണ്ടുകളിൽ നിക്ഷേപം നടത്തുന്നതാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. റിസ്കും ചെലവും കുറവായിരിക്കും എന്നതാണ് ഗോൾഡ് ബോണ്ടിന്റെ പ്രത്യേകത.
പിൻവലിക്കൽ എപ്പോൾ?
കൂപ്പൺ പേയ്‌മെന്റ് തീയതികളിൽ ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷത്തിനുശേഷം ബോണ്ടിന്റെ ആദ്യകാല പിൻവലിക്കൽ അനുവദനീയമാണ്. ഡിമാറ്റ് രൂപത്തിൽ സ്വർണ്ണ ബോണ്ടുകൾ കൈവശമുള്ള നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി ഫണ്ട് ആവശ്യമുണ്ടെങ്കിൽ അഞ്ച് വർഷത്തിന് മുമ്പു തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിൽക്കാൻ കഴിയും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
