സംസ്ഥാനത്ത് സ്വർണത്തിന് കഴിഞ്ഞ ഏഴ് ദിവസമായി വില മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഒരാഴ്ച്ചയായി വ്യാപാരം പുരോഗമിക്കുന്നത്. പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ പവന് 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയും വില 28000 കടക്കുകയുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 28,480 രൂപ എന്ന നിലവാരത്തിൽ ഒരു പവന്റെ വില എത്തിയത്. പിന്നീട് വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 27680 രൂപയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതും സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 29120 രൂപയാണ് സ്വർണത്തിന്റെ റെക്കോർഡ് വില.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഔണ്‍സിന് 1,491.20 ഡോളർ എന്ന നിലവാരത്തിലാണ് ഇന്ന് ആഗോള വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം സ്വര്‍ണത്തിന് 47.94ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,943.19 ഡോളറുമാണ് വില. എന്നാൽ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല . ഗ്രാമിന് 48 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 384 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,000 രൂപയുമാണ് ഇന്നത്തെ വില.
യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള വളർച്ചാ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ ധനനയം ലഘൂകരിക്കൽ എന്നിവയ്ക്കിടയിൽ ഈ വർഷം സ്വർണ വില 16% ഉയർന്നിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വില കൂടിയ നിലയിലാണെങ്കിൽ സ്വർണത്തിന്റെ വിൽപ്പന ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
