ഒരാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്ത വില 28320 രൂപയാണ്. ഒരു ഗ്രാമിന് 3540 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. മാത്രമല്ല ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 28,480 രൂപയ്ക്കാണ് ഈ ഏഴ് ദിവസം വ്യാപാരം നടന്നത്.
സെപ്റ്റംബറിലെ വില
കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 27680 രൂപയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതും സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 29120 രൂപയാണ് സ്വർണത്തിന്റെ റെക്കോർഡ് വില. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വില കൂടിയ നിലയിലാണെങ്കിൽ സ്വർണത്തിന്റെ വിൽപ്പന ഈ മാസം ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
എംസിഎക്സിലും ഇടിവ്
എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ വില ഇന്ന് 10 ഗ്രാമിന് 0.17 ശതമാനം ഇടിഞ്ഞ് 38,025 രൂപയിലെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിടിയുന്നത്. കഴിഞ്ഞ മാസം പുതിയ ഉയരങ്ങളിലെത്തിയ ശേഷം സ്വർണ വില പിന്നീട് താഴേയ്ക്ക് പോകുകയായിരുന്നു. എന്നാൽ എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.54 ശതമാനം ഉയർന്ന് 45,700 രൂപയിലെത്തി. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് വെള്ളി വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,492.04 ഡോളറായി ഉയർന്നു. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെയും ബ്രെക്സിറ്റിലെയും സംഭവവികാസങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവും മാസാവസാനം യോഗം ചേരും. ഇതും സ്വർണ വിലയെ ബാധിക്കാനിടയുണ്ട്. വെള്ളി വില ഇന്ന് കുത്തനെ ഉയർന്ന് ഔൺസിന് 17.72 ഡോളറിലെത്തി.
സ്വർണ ബോണ്ട് സബ്സ്ക്രിപ്ഷൻ
ഇന്ത്യയിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 3,835 രൂപ ഇഷ്യു വിലയിൽ പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഇന്നലെ ആരംഭിച്ചു. ഓൺലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക്, ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications