ഇൻഫോസിസ് സിഇഒയ്ക്കും സിഎഫ്ഒയ്ക്കുമെതിരെ ലാഭം കൂട്ടാൻ കൃത്രിമം കാണിച്ചതായി ആരോപിച്ചുള്ള പരാതിയിന്മേൽ ഇൻഫോസിസ് ഓഡിറ്റ് കമ്മിറ്റി അന്വേഷണം ആരംഭിച്ചതായി ചെയർമാൻ നന്ദൻ നിലേക്കനി. അന്വേഷണത്തിൽ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് സിഇഒയെയും സിഎഫ്ഒയെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചെയർമാൻ നന്ദൻ നിലേക്കനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണ ഫലങ്ങളുടെ സംഗ്രഹം ഉചിതമായ സമയത്ത് ഇൻഫോസിസ് നൽകുമെന്നും കോർപ്പറേറ്റ് ഭരണത്തിന്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും എല്ലാ പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇൻഫോസിസ് ഓഹരികൾ 16 ശതമാനം ഇടിഞ്ഞിരുന്നു.

2019 ഒക്ടോബർ 11 ലെ ബോർഡ് മീറ്റിംഗിന് ശേഷം ഓഡിറ്റ് കമ്മിറ്റി സ്വതന്ത്ര ഇന്റേണൽ ഓഡിറ്റർമാരുമായി കൂടിയാലോചന ആരംഭിച്ചുവെന്നും കൂടാതെ ഒരു സ്വതന്ത്ര അന്വേഷണം നടത്തുന്നതിന് നിയമ സ്ഥാപനമായ ഷാർദുൽ അമർചന്ദ് മംഗൽദാസ് ആൻഡ് കമ്പനിയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിൽ നിലേക്കനി കുറിച്ചു.
സിഇഒ സലീൽ പരേഖും സിഎഫ്‌ഒ നിലഞ്ചൻ റോയിയും ചേർന്ന് ഹ്രസ്വകാല വരുമാനവും ലാഭവും വർദ്ധിപ്പിക്കുന്നതിന് അനധികൃത നടപടികൾ സ്വീകരിച്ചതായാണ് അജ്ഞാതരായ ഒരുകൂട്ടം ജീവനക്കാരുടെ ആരോപണം. ഇൻഫോസിസ് ബോർഡിനും എസ്ഇസിക്കും അയച്ച കത്തുകളിൽ, സിഇഒ സലീൽ പരേഖ് വലിയ ഡീലുകൾക്കുള്ള അവലോകനങ്ങളും അംഗീകാരങ്ങളും അനധികൃതമായി നേടുകയായിരുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
