ദീപാവലിയ്ക്ക് മുന്നോടിയായി റിലയൻസ് ജിയോ മൂന്ന് പുതിയ മൊബൈൽ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. പ്രതിമാസം 222 രൂപ മുതലുള്ള റീച്ചാർജ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 2 ജിബി സൗജന്യ ദൈനംദിന ഡാറ്റയും സൗജന്യ പരിധിയില്ലാത്ത ജിയോ വോയ്‌സ് കോളുകളും എല്ലാ ജിയോ ഇതര നമ്പറുകളിലേക്കും 1000 മിനിറ്റ് വോയ്‌സ് കോളും അടങ്ങുന്നതാണ് പുതിയ പ്ലാനുകൾ. ഈ പ്ലാനുകൾക്ക് കീഴിൽ മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് വോയ്‌സ് കോളുകൾ ചെയ്യുന്നതിന് ജിയോ ഉപഭോക്താക്കൾ ഐയുസി ടോപ്പ്-അപ്പ് ചെയ്യേണ്ട ആവശ്യമില്ല.
222 രൂപയുടെ റീചാർജ് പ്ലാൻ
സൗജന്യ ജിയോ ടു ജിയോ കോളുകൾ. ജിയോ ഇതര മൊബൈൽ നമ്പറുകളിലേക്ക് 1,000 മിനിറ്റ് വോയ്‌സ് കോൾ. 1,000 മിനിറ്റിന് ശേഷം മിനിറ്റിന് 6 പൈസ നിരക്കിൽ ഐയുസി നിരക്ക് ഈടാക്കും. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. അതിനുശേഷം, 64 കെബിപിഎസിൽ പരിധിയില്ലാത്ത ഡേറ്റയും ലഭ്യമാണ്. കൂടാതെ 100 എസ്എംഎസും ജിയോ ആപ്പിലേയ്ക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
333 രൂപയുടെ റീചാർജ് പ്ലാൻ
സൗജന്യ ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് 1,000 മിനിറ്റ് വരെ സൗജന്യ കോൾ എന്നിവ ലഭ്യമാണ്. അതിനുശേഷം, ഐയുസി കോളുകൾക്ക് മിനിറ്റിൽ 6 പൈസ ഈടാക്കും. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, അതിനുശേഷം, 64 കെബിപിഎസിൽ പരിധിയില്ലാത്ത ഡേറ്റയും ലഭിക്കും. 100 എസ്എംഎസും ജിയോ ആപ്പിലേയ്ക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ റീച്ചാർജിൽ ലഭ്യമാണ്. 56 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
444 രൂപയുടെ റീചാർജ് പ്ലാൻ
സൗജന്യ ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, മറ്റ് നെറ്റ്‍വർക്കുകളിലേയ്ക്ക് 1,000 മിനിറ്റ് വരെ സൗജന്യ കോൾ എന്നിവ ലഭ്യമാണ്. അതിനുശേഷം, ഐയുസി കോളുകൾക്ക് മിനിറ്റിൽ 6 പൈസ ഈടാക്കും. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, അതിനുശേഷം, 64 കെബിപിഎസിൽ പരിധിയില്ലാത്ത ഡേറ്റ എന്നിവയും ലഭിക്കും. 84 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
ഒക്ടോബർ 10 മുതൽ
ഒക്ടോബർ 10 മുതൽ, ജിയോ ഇതര മൊബൈൽ നമ്പറുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് ജിയോ ഉപഭോക്താക്കൾ മിനിറ്റിന് 6 പൈസ വീതം നൽകണം. ഒക്ടോബർ 10 ന് മുമ്പ് റീചാർജ് ചെയ്തവരെ നിലവിലുള്ള പ്ലാൻ കാലഹരണപ്പെടുന്നതുവരെ ചാർജുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞ പുതിയ പ്ലാനുകൾ 1,000 മിനിറ്റ് സൗജന്യ ഐയുസി കോളുകളും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
