ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നലെ കുത്തനെ താഴേയ്ക്ക് പോയ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് വീണ്ടും സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്.
ചരിത്ര വില
ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20% ഉയർന്നു. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വില കൂടിയ നിലയിലാണെങ്കിൽ സ്വർണത്തിന്റെ വിൽപ്പന ഈ മാസം ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
എംഎസിഎക്സിലും വില ഉയർന്നു
തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.43 ശതമാനം ഉയർന്ന് 38,044 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.46 ശതമാനം ഉയർന്ന് 45,382 രൂപയിലുമെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,489.07 ഡോളറിലെത്തി. വെള്ളി നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 17.49 ഡോളറിലെത്തി. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ചില പുരോഗതികളുള്ളത് സ്വർണത്തിന് ഗുണം ചെയ്യുമെന്നാണ് വിവരം. യുഎസ് ഫെഡറൽ റിസർവ് ഈ മാസം അവസാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ വിലയെ പിന്തുണച്ചതായി വിശകലന വിദഗ്ധർ പറയുന്നു.
സ്വർണ ബോണ്ട് സബ്സ്ക്രിപ്ഷൻ
ഇന്ത്യയിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 3,835 രൂപ ഇഷ്യു വിലയിൽ പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ തിങ്കളാഴ്ച്ച ആരംഭിച്ചു. 25 വരെ സ്വർണ ബോണ്ടുകൾ വാങ്ങാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക്, ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
