ചോക്ലേറ്റ് ഇഷ്ട്ടപ്പെടാത്തവരായി ആരും കാണില്ല. എന്നാൽ ഈ ചോക്ലേറ്റ് പലർക്കും വാങ്ങാൻ സാധിച്ചെന്നും വരില്ല. ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റായ ട്രിനിറ്റി ട്രഫിൾസ് എക്സ്ട്രാ ഓർഡിനെയർ കഴിഞ്ഞ ദിവസം ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ഫാബെല്ലെ എക്സ്ക്വിസിറ്റ്' ആണ് വിപണിയില്‍ എത്തിച്ചത്. ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ വില. ഏറ്റവും വില കൂടിയ ചോക്ലേറ്റ് എന്ന ഗിന്നസ് റെക്കോർഡും ഈ ചോക്ലേറ്റിന് ലഭിച്ചു.
ഐടിസി ലിമിറ്റഡിന്റെ ഹോം-ലക്ഷ്വറി ചോക്ലേറ്റ് ബ്രാൻഡായ മിഷേലിന്റെ സ്റ്റാർ ഷെഫ് ഫിലിപ്പ് കോണ്ടീസിനിയുമായി സഹകരിച്ചാണ് ട്രിനിറ്റി - ട്രഫിൾസ് എക്സ്ട്രാ ഓർഡിനെയർ ചോക്ലേറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള കൊക്കോയും ചില അപൂർവമായ ചേരുവകളും ഉപയോഗിച്ചാണ് ചോക്ലേറ്റ് നിർമ്മിച്ചിരിക്കുന്നത്.

ട്രിനിറ്റി - ട്രഫിൾസ് എക്സ്ട്രാഡോർഡിനെയറിന്റെ പരിമിത പതിപ്പ് തടി കൊണ്ട് നിർമ്മിച്ച പെട്ടിയിലാണ് ലഭിക്കുക. 15 ചോക്ലേറ്റുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 15 ഗ്രാം ഭാരം വരുന്ന ഓരോ ചോക്ലേറ്റും വ്യത്യസ്ത ആശയത്തെ പ്രതിനിധീകരിക്കുന്നു. ഇത്തരം ഒരു ബോക്സിന് ഒരു ലക്ഷം രൂപയാണ് വില.
ചോക്ലേറ്റ് ബോക്സുകൾ ഇന്ന് മുതൽ വിപണിയിൽ ലഭ്യമാകും. ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ച് ചോക്ലേറ്റ് ലഭിക്കും. ചോക്ലേറ്റ് പ്രിയർക്ക് ഏറ്റവും പ്രിയങ്കരമായ രുചികളിലാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്ന് ഐടിസി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനുജ് റുസ്തഗി പറഞ്ഞു. ഘാന മുതൽ കോട്ട് ഡി ഐവയർ, മഡഗാസ്കർ മുതൽ സാന്റോ ഡൊമിംഗോ, വെനിസ്വേല മുതൽ സാവോ ടോം തുടങ്ങിയ കൊക്കോയുടെ നാടുകളിൽനിന്നാണ് ഏറ്റവും മികച്ച ആഡംബര അനുഭവം സൃഷ്ടിക്കാൻ കമ്പനി കൊക്കോകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
