ലോക ബാങ്കിന്റെ ഈസ് ബിസിനസ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2020 സർവേയിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. കഴിഞ്ഞ തവണത്തെ ലിസ്റ്റിലെ 14 രാജ്യങ്ങളെ കടത്തി വെട്ടിയാണ് ഇന്ത്യ 63-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആകെ 190 രാജ്യങ്ങളടങ്ങുന്നതാണ് പട്ടിക.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ബിസിനസ് അനുകൂല സാഹചര്യം മുന്നോട്ടുവയ്ക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. റാങ്കിംഗിലെ കുത്തനെയുള്ള ഉയർച്ച നരേന്ദ്ര മോദി സർക്കാരിന്റെ മികവിനെ സൂചിപ്പിക്കുന്നതാണെന്ന് നിരീക്ഷർ വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര യുദ്ധത്തെ തുടർന്ന് ചൈനയ്ക്ക് പകരം നിക്ഷേപ ലക്ഷ്യസ്ഥാനങ്ങൾ തേടുന്ന ബഹുരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചേക്കാമെന്നും അനലിസ്റ്റുകൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഇന്ത്യ 23 സ്ഥാനങ്ങൾ മുന്നേറി റാങ്കിംഗിൽ 77-ാം സ്ഥാനത്തെത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ആറ് വർഷത്തിനിടയിൽ, ഇന്ത്യയുടെ റാങ്കിംഗ് 2014ലെ 142-ാം സ്ഥാനത്ത് നിന്ന് 2019ലെ 63-ാം സ്ഥാനത്തേക്കാണ് ഉയർന്നിരിക്കുന്നത്. മെയ് 1 വരെയുള്ള 12 മാസ കാലയളവിൽ ബിസിനസ് ആരംഭിക്കുന്നത് എളുപ്പമാക്കാൻ ഇന്ത്യ നാല് പരിഷ്കാരങ്ങൾ നടത്തിയതായും ലോക ബാങ്ക് അറിയിച്ചു. കെട്ടിട നിർമാണ പെർമിറ്റ് നേടുന്നതിനുള്ള പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കിയത് ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കൊപ്പം സൗദി അറേബ്യ, ജോര്‍ദാന്‍, ചൈന, നൈജീരിയ എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. ബിസിനസ് അനുകൂല സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഉയർത്തുകയാണ് സർക്കാരിന്റെ പദ്ധതിയെന്ന് നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
