ദീപാവലിയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് സ്വർണ വില കുത്തനെ ഉയർന്നു. കേരളത്തിലും ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് സ്വർണത്തിന് കൂടിയിരിക്കുന്നത്. ഒരു പവന് 28680 രൂപയും ഗ്രാമിന് 3585 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.
സ്വർണം വാങ്ങുന്നതിന് ദീപാവലിയോട് അനുബന്ധിച്ച ധൻതേരസ് ദിവസം ശുഭമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെ ധൻതേരസ് മുതൽ ഈ വർഷത്തെ ധൻതേരസ് വരെ സ്വർണ്ണ വില 20% ആണ് ഉയർന്നിരിക്കുന്നത്. എംസിഎക്‌സിൽ, സ്വർണ്ണ ഫ്യൂച്ചർ കരാറുകളുടെ വില 10 ഗ്രാമിന് 38,334 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ധൻതേരസിന് തൊട്ടുമുൻപാണ് സ്വർണ വില ഉയർന്നിരിക്കുന്നത്. എംസിഎക്‌സിന്റെ വെള്ളി വില കിലോയ്ക്ക് 0.30 ശതമാനം ഉയർന്ന് 46,127 രൂപയിലെത്തി.

ആഗോള വിപണിയിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. യുഎസ് ഫെഡറൽ റിസർവ് ഈ മാസം അവസാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ്ണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നത്. ഇന്ന് സ്വർണ്ണ വില ഔൺസിന് 1,504.35 ഡോളറായാണ് ഉയർന്നിരിക്കുന്നത്. ഒക്ടോബർ 10 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ഈ വർഷത്തെ ബജറ്റിൽ സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി ഉയർത്തി. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ ചില്ലറ വിൽപ്പനയിലെ ആവശ്യകതയെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ധൻതേരസ് അല്ലെങ്കിൽ അക്ഷയ തൃതീയ പോലുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ ആവശ്യകതയിൽ വലിയ വർദ്ധനവുണ്ടാകുന്നത് പതിവാണ്. സ്വർണ വിൽപ്പനയുടെ 40 ശതമാനവും നടക്കുന്നത് ഒക്ടോബർ മുതൽ നവംബർ വരെയുള്ള ഉത്സവകാലങ്ങളിലാണെന്ന് വ്യാപാരികൾ പറയുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications