2019 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ മാരുതി സുസുക്കിയുടെ അറ്റാദായം 39.35 ശതമാനം കുറഞ്ഞ് 1,358.60 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 2,240.4 കോടി രൂപയായിരുന്നു. വാഹന വില്‍പ്പന കുറഞ്ഞതു മൂലം മാരുതി ഇത്തവണ ലിമിറ്റഡ് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ അറ്റവിൽപ്പന 22.50 ശതമാനം ഇടിഞ്ഞ് 16,120.40 കോടി രൂപയായി. അവലോകന കാലയളവിൽ വിൽപ്പനയുടെ അളവ് 30.2 ശതമാനം ഇടിഞ്ഞ് 338317 യൂണിറ്റായി കുറഞ്ഞിരുന്നു. കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ വന്‍ ഇളവും, ഇതര വരുമാനങ്ങളിലുണ്ടായ വര്‍ദ്ധനവും മൂലമാണ് ലാഭം അമിതമായി ഇടിയാതെ പിടിച്ചുനിര്‍ത്താന്‍ കമ്പനിക്കു കഴിഞ്ഞതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.

മറ്റ് വരുമാനം 75 ശതമാനം ഉയര്‍ന്ന് 920 കോടി രൂപയായപ്പോള്‍ നികുതിച്ചെലവ് 78 ശതമാനം കുറഞ്ഞ് 213.4 കോടി രൂപയായി. കഴിഞ്ഞ ആറു പാദങ്ങളിലുണ്ടാകാത്ത നിലയില്‍ കമ്പനിയുടെ വില്‍പ്പനയില്‍ സംഭവിച്ചത് 30 ശതമാനം ഇടിവാണ്. ഇതുമൂലം വരുമാനം 24.3 ശതമാനം ഇടിഞ്ഞ് 16,985 കോടി രൂപയായി.
കൂടുതൽ കർശനമായ സുരക്ഷ എമിഷൻ (ബിഎസ് 6) മാനദണ്ഡങ്ങൾ നടപ്പിലാക്കുക, വാഹന ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിക്കുക, പല സംസ്ഥാനങ്ങളിലും റോഡ് നികുതി വർദ്ധനവ് തുടങ്ങി വിവിധ കാരണങ്ങളാൽ കാർ വാങ്ങുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നത് ഒക്കെയാണ് പ്രധാനമായും കാറുകളുടെ വിൽപ്പന കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും ഉപഭോക്താക്കളെ കാർ വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
