മുംബൈ സബർബൻ നെറ്റ്‌വർക്കിലൂടെ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ സെൻട്രൽ റെയിൽവേയുടെ 42 സബർബൻ സ്റ്റേഷനുകളിൽ 'വൺ-ടച്ച് എടിവിഎം' ആരംഭിച്ചു. റെയിൽവേ യാത്രക്കാർക്ക് 42 സബർബൻ സ്റ്റേഷനുകളിൽ ഈ പുതിയ മെഷീനിന്റെ സേവനം ലഭിക്കും. ഇതുവഴി യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ടിക്കറ്റ് എടുക്കാൻ നീണ്ട നിരയിൽ നിൽക്കുന്നതിൽ ഒഴിവാക്കുകയും ചെയ്യും.
എളുപ്പത്തിൽ ടിക്കറ്റ്
മുംബൈ സബർബൻ നെറ്റ്‌വർക്കിന്റെ ടിക്കറ്റിംഗ് സിസ്റ്റത്തിന്റെ ജോലി ഭാരം വളരെയധികം ലഘൂകരിക്കുന്ന സംവിധാനമാണിത്. 42 സബർബൻ സ്റ്റേഷനുകളിൽ 92 എടിവിഎമ്മുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മുംബൈ സബർബൻ നെറ്റ്‌വർക്കിലുള്ള 42 സ്റ്റേഷനുകളിൽ വൺ ടച്ച് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തിരുന്നു.
സേവനങ്ങൾ
ഒരു സാധാരണ എടിവിഎമ്മിൽ മുമ്പ് ആറ് സ്റ്റെപ്പുകളിലൂടെയാണ് യാത്രക്കാരന് ടിക്കറ്റ് ലഭിച്ചിരുന്നത്. എന്നാൽ പുതിയ മെഷീനിൽ വെറും രണ്ട് ഘട്ടങ്ങളിലൂടെ യാത്രക്കാരന് ടിക്കറ്റ് നേടാൻ കഴിയും. സിംഗിൾ / റിട്ടേൺ യാത്രാ ടിക്കറ്റുകൾ തിരഞ്ഞെടുക്കുന്നതിന് വൺ-ടച്ച് എടിവിഎം ഒരു സ്ക്രീൻ ഡിസ്പ്ലേ കാണിക്കും. യാത്ര പോകേണ്ട സ്റ്റേഷനും എളുപ്പത്തിൽ തിരഞ്ഞെടുക്കാം. യാത്രാ ടിക്കറ്റുകളും മടക്കയാത്ര യാത്രാ ടിക്കറ്റുകളും ഇത്തരത്തിൽ ലഭിക്കും. മെഷീൻ ഉപയോഗിച്ച് യാത്രക്കാർക്ക് പ്ലാറ്റ്ഫോം ടിക്കറ്റും ലഭിക്കും.
നടപടിക്രമങ്ങൾ
- സ്റ്റെപ് 1: ഫാസ്റ്റ് ബുക്കിംഗ് തിരഞ്ഞെടുക്കുക, പോകേണ്ട സ്റ്റേഷൻ തിരഞ്ഞെടുക്കുക
- സ്റ്റെപ് 2: ആവശ്യമുള്ള സ്റ്റേഷൻ സെലക്ട് ചെയ്ത് ടിക്കറ്റ് ലഭിക്കുന്നതിന് സിംഗിൾ അല്ലെങ്കിൽ റിട്ടേൺ യാത്ര അല്ലെങ്കിൽ പ്ലാറ്റ്ഫോം അമർത്തുക.
സ്മാർട്ട് കാർഡുകൾ
സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടച്ച് സ്ക്രീൻ അധിഷ്ഠിത ടിക്കറ്റിംഗ് കിയോസ്കുകളാണ് എടിവിഎമ്മുകൾ. തിരഞ്ഞെടുത്തിരിക്കുന്ന റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് കാർഡുകൾ വാങ്ങാനും റീചാർജ് ചെയ്യാനും കഴിയും.
സ്മാർട്ട് കാർഡിന്റെ നേട്ടങ്ങൾ
ഇന്ത്യയിലുടനീളം എവിടെ നിന്നും റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങാൻ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാം. ഈ കാർഡ് 100 രൂപയ്ക്ക് വാങ്ങാം. യാത്രക്കാർക്ക് സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സ്മാർട്ട് കാർഡ് റീചാർജ് ചെയ്യുമ്പോഴെല്ലാം 3 ശതമാനം ക്യാഷ്ബാക്ക് നേടാനും കഴിയും. ഈ കാർഡുകൾ ദില്ലി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) സ്മാർട്ട് കാർഡുകൾക്ക് സമാനമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
