മുംബൈ ആസ്ഥാനമായ വിമാനക്കമ്പനിയായ ഗോ എയർ ഇന്നലെ ദീപാവലി ദിന ഫ്ലാഷ് വിൽപ്പന പ്രഖ്യാപിച്ചു. ഇതിന് കീഴിൽ ആഭ്യന്തര, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2019 ഒക്ടോബർ 27 ഞായറാഴ്ച (ദീപാവലി) സർവ്വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഗോ എയറിന്റെ ദീപാവലി ദിന ഫ്ലാഷ് സെയിൽ നടക്കുന്നത്. ഈ ഓഫറിനു കീഴിൽ ഒക്ടോബർ 25 മുതൽ ഒക്ടോബർ 27 വരെ സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്.
ദീപാവലി ദിവസം പ്രിയപ്പെട്ടവരെ കാണാൻ പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 1,292 രൂപ മുതലാണ് സൂപ്പർ സേവർ ടിക്കറ്റ് നിരക്കുകൾ. ഒക്ടോബർ 27ന് യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

ആഭ്യന്തര യാത്രകൾക്ക് 1,292 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4,499 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. പട്ന-കൊൽക്കത്ത, ദില്ലി-നാഗ്പൂർ, ഹൈദരാബാദ്-ചെന്നൈ, കണ്ണൂർ-മുംബൈ, ദില്ലി-മുംബൈ, ഗോവ-മുംബൈ, ലഖ്‌നൗ-ദില്ലി, കൊൽക്കത്ത-ഐസ്വാൾ, കണ്ണൂർ-ഹൈദരാബാദ്, ദില്ലി-ജമ്മു, ഹൈദരാബാദ്-അഹമ്മദാബാദ്, ജയ്പൂർ-ഹൈദരാബാദ്, ബെംഗളൂരു-പട്ന, നാഗ്പൂർ-പൂനെ തുടങ്ങിയവയാണ് ഓഫർ ലഭ്യമായ ആഭ്യന്തര സർവ്വീസുകൾ.
അബുദാബി-കണ്ണൂർ, അബുദാബി-മുംബൈ, ബാങ്കോക്ക്-മുംബൈ, ബാങ്കോക്ക്-ദില്ലി, കുവൈറ്റ്-കണ്ണൂർ, കണ്ണൂർ-ദുബായ്, സിംഗപ്പൂർ-കൊൽക്കത്ത, ബെംഗളൂരു-സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര സർവ്വീസുകൾക്കും ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാജ്യത്തെ അതിവേഗ വളർന്നുകൊണ്ടിരിക്കുന്ന എയർലൈനാണ് ഗോ എയർ. വെബ്സൈറ്റ് വഴിയും ഗോഎയർ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
