2019 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 27.90 ശതമാനം ഇടിഞ്ഞ് 654.96 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 908.88 കോടി രൂപയായിരുന്ന ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ അറ്റ പലിശ വരുമാനം 25.53 ശതമാനം വർധിച്ച് 8,057 കോടി രൂപയായി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 6,418 കോടി രൂപയായിരുന്നു.
അവലോകന കാലയളവിൽ മൊത്ത നിഷ്ക്രിയ ആസ്തി 6.37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.54 ശതമാനമായിരുന്നു. 2019 ജൂൺ അവസാനിച്ച മുൻ പാദത്തിൽ ഇത് 6.49 ശതമാനമായിരുന്നു. അറ്റ എൻപിഎയുടെ ശതമാനം 3.65 ശതമാനത്തിൽ നിന്ന് 1.60 ശതമാനമായി ഉയർന്നു. 2019 ജൂൺ അവസാനിച്ച പാദത്തിൽ ഇത് 1.77 ശതമാനമായിരുന്നു.

ഐസിഐസിഐ ബാങ്കിന്റെ മൊത്തം ചെലവ് 22 ശതമാനം വർദ്ധിച്ച് 15,885.42 കോടി രൂപയായി. മൊത്തം മൂലധന പര്യാപ്തത അനുപാതം 2019 സെപ്റ്റംബർ വരെ 16.14 ശതമാനമാണ്. ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ വെള്ളിയാഴ്ച്ച 3.18 ശതമാനം ഉയർന്ന് 469.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ബാങ്കിന്റെ ഓഹരി വില കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന നിരക്കായ 470.70 രൂപയിലെത്തിയിരുന്നു.
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 218 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ലാഭം 3,011.73 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 944.87 കോടി രൂപയുടെ ലാഭമാണ് എസ്ബിഐ നേടിയിരുന്നത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരി മൂല്യം 8 ശതമാനം ഉയർന്ന് 295.75 രൂപയിലെത്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
