ടാറ്റാ മോട്ടോഴ്സിന്റെ ഏകീകൃത നഷ്ടം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 216.56 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1,048.80 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. അവലോകന കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 66,104.51 കോടി രൂപയാണ്. മുൻവർഷം ഇത് 72,729.30 കോടി രൂപയായിരുന്നു. 9.1 ശതമാനം കുറവാണ് വരുമാനത്തിൽ ടാറ്റാ മോട്ടോഴ്സിന് ഉണ്ടായിരിക്കുന്നത്.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജാഗ്വാർ ലാൻഡ് റോവർ പ്രകടനം മെച്ചപ്പെടുത്തിയെന്നും മികച്ച പ്രകടനം കാഴ്ചവച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ചും ചൈനയിലെ പുരോഗതി കമ്പനിയ്ക്ക് ആശ്വാസകരമായി.

2019 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ മാരുതി സുസുക്കിയുടെ അറ്റാദായം 39.35 ശതമാനം കുറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. 1,358.60 കോടി രൂപയാണ് മാരുതിയുടെ രണ്ടാം പാദ അറ്റാദായം.. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 2,240.4 കോടി രൂപയായിരുന്നു. വാഹന വില്‍പ്പന കുറഞ്ഞതു മൂലം മാരുതി ഇത്തവണ ലിമിറ്റഡ് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ അറ്റവിൽപ്പന 22.50 ശതമാനം ഇടിഞ്ഞ് 16,120.40 കോടി രൂപയായി. അവലോകന കാലയളവിൽ വിൽപ്പനയുടെ അളവ് 30.2 ശതമാനം ഇടിഞ്ഞ് 338317 യൂണിറ്റായി കുറഞ്ഞിരുന്നു. കോര്‍പ്പറേറ്റ് നികുതിയിലുണ്ടായ വന്‍ ഇളവും, ഇതര വരുമാനങ്ങളിലുണ്ടായ വര്‍ദ്ധനവും മൂലമാണ് ലാഭം അമിതമായി ഇടിയാതെ പിടിച്ചുനിര്‍ത്താന്‍ കമ്പനിക്കു കഴിഞ്ഞതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
