സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്‌എൻഎൽ) 1,699 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ അധിക ആനുകൂല്യങ്ങളോടെ പരിഷ്കരിച്ചു. ഒക്ടോബർ 31 ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ ആനുകൂല്യങ്ങൾ ബാധകമാകുക.
ബിഎസ്‌എൻഎല്ലിന്റെ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 455 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇതേ പ്ലാനിന് യഥാർത്ഥത്തിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉണ്ടായിരുന്നത്. അതായത് ഒക്ടോബർ അവസാനിക്കുന്നതിനു മുമ്പ് ഈ തുകയ്ക്ക് റീചാർജ് ചെയ്യുന്ന ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്ക് 90 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും.

കൂടാതെ,1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി മൊബൈൽ ഡാറ്റയും ഒരു ദിവസം 250 മിനിറ്റ് കോളിംഗും ദിവസം 100 എസ്എംഎസ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനൊപ്പം 365 ദിവസത്തേക്ക് സൗജന്യ വ്യക്തിഗത റിംഗ് ബാക്ക് ടോൺ (പിആർബിടി) അല്ലെങ്കിൽ കോളർ ട്യൂണുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടോബർ 31ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി അധിക ഡാറ്റയും ലഭിക്കും. അതായത് ഒക്ടോബർ മാസം 3.5 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. നവംബർ, ഡിസംബർ മാസങ്ങളിൽ, ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി അധിക ഡാറ്റയും ലഭിക്കും. അതായത് 3 ജിബി പ്രതിദിന ഡാറ്റ.
നഷ്ടത്തിലായ ടെലികോം സ്ഥാപനങ്ങളായ ബിഎൻഎൽഎൽ, എംടിഎൻഎൽ എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനുമുള്ള പുനരുജ്ജീവന പാക്കേജും സർക്കാർ പ്രഖ്യാപിച്ചു. 5,000 കോടി രൂപയുടെ സോവറിൻ ബോണ്ടുകൾ സമാഹരിക്കുക, അടുത്ത നാല് വർഷത്തിനുള്ളിൽ 38,000 കോടി രൂപയുടെ ആസ്തി ധനസമ്പാദനം നടത്തുക എന്നിവ ഉൾപ്പെടുന്നതാണ് പുനരുജ്ജീവന പാക്കേജ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
