കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെയാണ്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1.32 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തിൽ ജനവിധി എഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലായി 62.51 ലക്ഷം പുരുഷന്മാരും 70.32 ലക്ഷം സ്ത്രീകളും 126 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1.32 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
ഒരുക്കങ്ങൾ പൂർണ്ണം
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. രാവിലെ ആറിന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടക്കും. രണ്ടാംഘട്ടത്തില്‍ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
വോട്ടുചെയ്യേണ്ടത് എങ്ങനെ..?
ഏത് പോളിംഗ് ബൂത്തിലാണ് നിങ്ങൾക്ക് വോട്ടുള്ളത് എന്ന് ആദ്യം തന്നെ മനസിലാക്കുക. അതിന് ശേഷം ബൂത്തിലെത്തി ക്യൂ ഉണ്ടെങ്കിൽ ക്യൂവിൽ നിൽക്കുക. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ അകത്തേക്ക് കടത്തി വിടും. ഒന്നാം പോളിങ് ഓഫീസർ നിങ്ങളുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിക്കും. വിവരങ്ങൾ ശരിയാണെങ്കിൽ, അതായത് പോളിങ് ഏജന്റുമാർ തർക്കം ഉന്നയിക്കുന്നില്ലെങ്കിൽ രണ്ടാം പോളിങ് ഓഫീസർ ഇടകുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി നൽകും.

രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ പതിക്കേണ്ടതാണ്. ശേഷം വോട്ടർ പട്ടികയിലെ ക്രമനമ്പർ രേഖപ്പെടുത്തി കഴിഞ്ഞ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക് പോകണം. മഷി പുരട്ടിയത് പരിശോധിച്ച ശേഷം സ്ലിപ് വാങ്ങിവച്ച് വോട്ട് ചെയ്യാൻ അനുവദിക്കും. മൂന്നാം പോളിങ് ഓഫിസർ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തും. അപ്പോൾ ബാലറ്റ് യൂണിറ്റ് മെഷീന്റെ അടുത്തേക്ക് പോകാം.
വോട്ടിങ് മെഷീനിലെ ബൾബ് പച്ച നിറത്തിൽ പ്രകാശിക്കും. ഈ സമയം വോട്ടർ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടൺ അമർത്തിയാണ് വോട്ട് ചെയ്യേണ്ടത്. അപ്പോൾ പച്ച ബൾബ് അണഞ്ഞ് ചുവന്ന ബൾബ് കത്തും. നീണ്ട ബീപ് ശബ്ദവും കേൾക്കുന്നതാണ്.
പഞ്ചായത്ത് ആണെങ്കിൽ 3 വോട്ടുകൾ ചെയ്യാം
നിങ്ങൾ പഞ്ചായത്തിലെ വോട്ടറാണെങ്കിൽ മൂന്ന് വോട്ട് ചെയ്യാം. അദ്യത്തേക് വാർഡ്, രണ്ടാമത്തേത് ബ്ലോക്ക്, മൂന്നാമത്തേത് ജില്ലാ പഞ്ചായത്തിലേക്കുള്ളത്. തേസമയം മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലെ ഉൾപ്പെട്ടവരാണെങ്കിൽ ഒരു വോട്ട് മാത്രമേ ഉണ്ടാവൂ.
തിരിച്ചറിയിൽ രേഖ
വോട്ട് ചെയ്യണമെങ്കിൽ നിർബന്ധമായും തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻകാർഡ്, ആറു മാസത്തിനുമുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. വാസി വോട്ടർമാർ പോളിങ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പാസ്‌പോർട്ടിൻ്റെ ഒറിജിനൽ കാണിച്ചാൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
