പുതുവർഷത്തെ വരവേൽക്കാൻ ആരവങ്ങൾ ഉയർന്നു. 2024ൽ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സാധരണക്കാരനെ സംബന്ധിച്ച് ഗ്യാസ് വില, പെട്രോൾ/ഡീസൽ വില, സ്വർണം തുടങ്ങിയ കാര്യങ്ങളിൽ വിലക്കയറ്റം അൽപം പ്രയാസമേറിയതാണ്. പുതു വർഷത്തിൽ ഇത്തരം മേഖലകളിൽ വിലക്കുറവ് സംഭവിക്കുമോ? 2024നോട് വിട പറയുമ്പോൾ പുതു വർഷത്തെ പുതിയ മാറ്റങ്ങളെ കുറിച്ചും അറിഞ്ഞിരിക്കാം.
2025 ജനുവരി 1 മുതൽ വമ്പൻ മാറ്റങ്ങൾ വരുന്നു. എൽ.പി.ജി വില മുതൽ ഇ.പി.എഫ്.ഒ വരെയുള്ള നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓരോ മാറ്റങ്ങളെ കുറിച്ചും വിശദമായി അറിയാം.
1. ഗ്യാസ് വില ഉയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ പ്രയാസമേറിയ കാര്യമാണ്. സാധാരണയായി, എല്ലാ മാസവും ഒന്നാം തീയതി സർക്കാർ എൽ.പി.ജി വില മാറ്റും. 19 കിലോഗ്രാം വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി.
എന്നാൽ 14 കിലോഗ്രാം വരുന്ന ഗാർഹിക ഉപയോഗത്തിനായുള്ള പാചക വാതക സിലിണ്ടറിന്റെ വില വളരെക്കാലമായി മാറ്റമില്ലാതെ തുടരുന്നു. അതിനാൽ തന്നെ ഇത്തവണയും പാചകവാതക സിലിണ്ടറിൻ്റെ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു. നാളെ ജനുവരി 1ന് പാചകവാതക വിലയിൽ കാര്യമായ മാറ്റം വന്നേക്കാം.

2. പി. എഫ് അക്കൗണ്ട് ഉടമകൾക്ക് ഈ പുതുവർഷത്തിൽ പുതിയ മാറ്റങ്ങൾ വന്നേക്കാം. അതായത് ഇനി മുതൽ നിങ്ങൾക്ക് എ.ടി.എം മെഷീനിൽ നിന്ന് പി.എഫ് പണം പിൻവലിക്കാൻ സാധിക്കും. തൊഴിൽ മന്ത്രാലയം ഇതിനു വേണ്ടി പ്രയത്നിക്കുന്നുണ്ട്. പി.എഫ് പിൻവലിക്കൽ കാര്യക്ഷമമാക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനുമായി തൊഴിൽ മന്ത്രാലയം അവരുടെ ഐ.ടി സംവിധാനം നവീകരിക്കുകയാണെന്ന് ലേബർ സെക്രട്ടറി സുമിത ദവ്‌റ അടുത്തിടെ പറഞ്ഞിരുന്നു.
3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഈയിടെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് വേണ്ടി യു.പി.ഐ പേയ്മെന്റ് പരിധി നീട്ടിയിരുന്നു. ഇപ്പോൾ യു.പി.ഐ 123പേ ഉപയോഗിച്ച് 10,000 രൂപ വരെ പേയ്‌മെൻ്റ് നടത്താം. ഇത് 2025 ജനുവരി 1 മുതൽ ആരംഭിക്കും. ഇതു വരെ യു.പി.ഐ 123പേയുടെ ഇടപാട് പരിധി 5,000 രൂപയായിരുന്നു.
4. ഈ വർഷം കർഷകർക്കു വേണ്ടിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗ്യാരണ്ടി ഇല്ലാതെ കർഷകർക്ക് ലഭ്യമാക്കുന്ന വായ്പയുടെ പരിധി ആർ.ബി.ഐ 2 ലക്ഷം രൂപയായി ഉയർത്തി. 2025 ജനുവരി 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നേരത്തെ ഈ വായ്പയുടെ പരിധി 1.60 ലക്ഷം രൂപയായിരുന്നു. ഇത് വലിയ നേട്ടമാണ്. കർഷകർക്കുള്ള ഏറ്റവും മികച്ചവായ്പാ സൗകര്യവുമാണിത്.
5. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) അതിൻ്റെ കരാറുകളുടെ കാലാവധി തീരുന്ന ദിവസത്തിൽ മാറ്റം വരുത്തി. ഇത് 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നവംബർ 29 ന് NSE ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ FinNifty, MidCPNifty, NiftyNext50 എന്നിവയുടെ പ്രതിമാസ കരാറുകൾ അതത് മാസത്തെ അവസാന വ്യാഴാഴ്ച അവസാനിക്കും. ബാങ്ക് നിഫ്റ്റിയുടെ പ്രതിമാസ, ത്രൈമാസ കരാറുകൾ മാസത്തിൻ്റെ അവസാന വ്യാഴാഴ്ച അവസാനിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications