'പഴി തിരുത്തി കേന്ദ്രം, ഇത്തവണ നടത്തം കർഷകർക്കൊപ്പം', തിരിച്ചടികളിൽ തിരുത്തലുമായി ധനമന്ത്രി

2024 ലെ കേന്ദ്ര ബജറ്റിന് ശേഷം ഏറ്റവുമധികം കേന്ദ്രത്തിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് കോർപ്പറേറ്റ് അനുകൂലത ആണ്. പ്രതിപക്ഷ പാർട്ടികളും സാമ്പത്തിക വിദഗ്ധരും അടക്കം പലരും ഈ ബജറ്റിനെ വൻകിട വ്യവസായികൾക്ക് കൂടുതല്‍ ആനുകൂല്യം നൽകുന്നതായി വിലയിരുത്തിയിരുന്നു. എന്നാൽ മൂന്നാം മോദി സർക്കാർ 2025 ൽ അവതരിപ്പിച്ച ബജറ്റ് ഗ്രാമീണ ഇന്ത്യയെയും കാർഷിക മേഖലയെയും കൂടുതൽ പരിഗണിക്കുന്നതും പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങൾ സാമ്പത്തിക നിലപാടുകളുടെ വലിയൊരു മാറ്റം സൂചിപ്പിക്കുന്നു. വൻകിട ബിസിനസുകളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം, ഗ്രാമീണ മേഖലയിലും ചെറുകിട വ്യവസായങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്തവണത്തെ ബജറ്റിന്റെ ശ്രമം. കാർഷിക മേഖലയെ അവഗണിച്ച് കോർപ്പറേറ്റുകൾക്ക് പ്രാധാന്യം നൽകുന്നു എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുമ്പോഴും, നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ ലക്ഷ്യമിട്ട്, സർക്കാർ നയങ്ങളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതാണ് ബജറ്റിന്റെ നേട്ടം എന്ന് പറയാം.

ഗ്രാമീണ ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരുന്ന മോദി സർക്കാർ?

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഗ്രാമീണ മേഖലയിൽ ബിജെപി നേരിട്ട കനത്ത തിരിച്ചടിയാണ് 2025 ലെ കേന്ദ്ര ബജറ്റിനെ കൂടുതൽ ഗ്രാമീണ-കർഷക സൗഹൃദമുള്ള ഒന്നാക്കാൻ കാരണമായത്. ഒരു പക്ഷേ, ഈ തിരിച്ചടിയല്ലെങ്കിൽ, കോർപ്പറേറ്റുകൾക്കൊപ്പം കാർഷിക മേഖലക്കും ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഈ ബജറ്റിൽ ഇത്രയധികം ആനുകൂല്യങ്ങൾ ഉണ്ടായേനെ എന്നതിലും സംശയമുണ്ട്.

ഗ്രാമീണ മേഖലയിൽ നിന്നുള്ള ചുവടു മാറലും അസംതൃപ്തിയും ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഒരു ഘടകമായിരുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഗ്രാമീണ തൊഴിലവസരങ്ങൾ കുറഞ്ഞത്, ചെറുകിട വ്യവസായങ്ങൾ മുരടിക്കുകയും പകരം വൻകിട വ്യവസായങ്ങൾ മുന്നേറ്റം നടത്തുകയും ചെയ്തത്, താഴേത്തട്ടിലുള്ള സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരുന്നു . ഇതാണ് ഇപ്പോൾ സർക്കാരിനെ കാർഷിക-ഗ്രാമീണ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചത്.

ബജറ്റിലെ പ്രധാന ഗ്രാമീണ-കർഷക സൗഹൃദ പദ്ധതികൾ

1. പ്രധാന്‍മന്ത്രി ധന്‍ധ്യാന്‍ കൃഷി യോജന

മികച്ച വിളവ് ഉണ്ടാക്കാനായി 100 ജില്ലകളിൽ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. ഈ പദ്ധതിയിലൂടെ 1.7 കോടി കർഷകർക്ക് നേരിട്ട് ഗുണമുണ്ടാകും. വിവിധ മേഖലകളിൽ കുറഞ്ഞ വായ്പാ നിരക്ക്, കാർഷിക ഉൽപ്പന്നങ്ങൾക്ക് മിനിമം സപ്പോർട്ട് പ്രൈസ് (MSP) വർദ്ധന, ടാർഗറ്റഡ് സബ്സിഡികൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.

2. ചെറുകിട സംരംഭകർക്കുള്ള പിന്തുണ

പട്ടികജാതി-പട്ടികവർഗ വനിതകൾക്ക് അവരുടെ ആദ്യ സംരംഭം ആരംഭിക്കാൻ രണ്ട് കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതി ഈ ബജറ്റിൽ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ സ്ത്രീ ശാക്തീകരണത്തിനും ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

'പഴി തിരുത്തി കേന്ദ്രം, ഇത്തവണ നടത്തം കർഷകർക്കൊപ്പം', തിരിച്ചടികളിൽ തിരുത്തലുമായി ധനമന്ത്രി

3. മുദ്ര ലോണുകൾ വികസനം

ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പാ പദ്ധതി ആയ മുദ്ര ലോൺ ഹോംസ്‌റ്റേ, പരമ്പരാഗത കർഷക വ്യവസായങ്ങൾ, ഹാന്‍ഡിക്ക്രാഫ്റ്റ് മേഖല തുടങ്ങി കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തും. ഇതോടെ ഗ്രാമീണര്ക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കോർപ്പറേറ്റുകൾക്കും കൂടുതൽ ആനുകൂല്യങ്ങൾ

മോദി സർക്കാർ വൻകിട ബിസിനസുകൾക്ക് അനുകൂലമായ നയങ്ങൾ പിന്തുടരുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴും, ഈ ബജറ്റിലും വൻകിട വ്യവസായങ്ങൾക്ക് ഗുണകരമായ നിർദേശങ്ങൾ നിരവധി ഉണ്ട്.

മികച്ച നിക്ഷേപ സുഗമതയ്ക്കായി പുതിയ നയങ്ങൾ

തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്ക് കുറഞ്ഞ നികുതി

നൂതന സാങ്കേതികവിദ്യകളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ

ഓട്ടോമൊബൈൽ, ടെക്‌നോളജി, പെട്രോ കെമിക്കൽ മേഖലകളിൽ പുതിയ പ്രോത്സാഹനം

ഇതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ ഗ്രാമീണ മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ പ്രഖ്യാപിച്ച കർഷക സൗഹൃദ പദ്ധതികൾ നിലകൊള്ളുന്നത്. ഇതോടെ വിപണിയിൽ കൂടുതൽ പണം സഞ്ചരിക്കും, ചെറുകിട സംരംഭങ്ങൾ വർദ്ധിക്കും, ഉപഭോക്തൃശക്തി ഉയരും എന്നതാണ് സർക്കാർ കണക്കുകൂട്ടൽ.

കോർപ്പറേറ്റുകൾക്കും, ഗ്രാമീണർക്കും തുല്യ പരിഗണനയോ?

2025-ലെ കേന്ദ്ര ബജറ്റിനെ "കോർപ്പറേറ്റുകൾക്കു മാത്രം അനുകൂലമായ ബജറ്റ്" എന്ന് ഒരിക്കലും പറയാൻ കഴിയില്ല. എങ്കിലും "പൂർണ്ണമായും ഗ്രാമീണ സൗഹൃദ ബജറ്റ്" എന്നും ഇതിനെ വിശേഷിപ്പിക്കാനാവില്ല. ബജറ്റിൽ വൻകിട വ്യവസായങ്ങൾക്ക് കിട്ടിയ ആനുകൂല്യങ്ങൾ പോലെ, കാർഷിക മേഖലയിലും ചെറുകിട സംരംഭങ്ങളിലും ഉണ്ടായ മാറ്റങ്ങൾ അതിനേക്കാൾ വലിയ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

വൻകിട വ്യവസായങ്ങൾക്ക് നിക്ഷേപ അനുകൂല നടപടികൾ, പുതിയ ടാക്‌സ് ഇളവുകൾ എന്നിവ നൽകിക്കൊണ്ടിരിക്കുമ്പോൾ, ഗ്രാമീണ ഇന്ത്യയ്ക്ക് തൊഴിൽ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണ് സർക്കാർ.

ബജറ്റിൽ നിന്ന് ഉരിതിരിഞ്ഞ നിലവിലെ ചോദ്യങ്ങൾ:

സർക്കാരിന്റെ ഈ പുതിയ നയങ്ങൾ ഉദ്ദേശിച്ച രീതിയിൽ കർഷകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുമോ?

ഗ്രാമീണ മേഖലകളിൽ അതിന്റെ ഫലപ്രാപ്തി എത്രമാത്രം ദീർഘകാലമുണ്ടായിരിക്കും?

കോർപ്പറേറ്റുകൾക്കുള്ള ആനുകൂല്യങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാക്കുമോ?

നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ഈ ബജറ്റിന്റെ പ്രതിഫലനം നേരിട്ട് വിപണിയിൽ കാണാൻ കുറച്ചു മാസങ്ങൾ എങ്കിലും വേണ്ടിവരും. പക്ഷേ, ചില പ്രധാന നടപടികൾ കാർഷിക, ചെറുകിട, വൻകിട മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ദിശയെ നിർണ്ണയിക്കുമെന്നും കരുതുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X