ലോകക്രിക്കറ്റിന്‍റെ റാണിയാണ് ഇന്ത്യ. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വനിതാ ടീം അവരുടെ ആദ്യ ഏകദിന ലോകകപ്പ് നേടി. ഞായറാഴ്ച, ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഐസിസി വനിതാ ഏകദിന ലോകകപ്പ് 2025 ന്റെ ഫൈനലിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ഇതോടെ, സ്വന്തം മണ്ണിൽ ലോകകപ്പ് നേടി ഇന്ത്യൻ വനിതകൾ ചരിത്രം സൃഷ്ടിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത ഇന്ത്യൻ വനിതാ ടീമിന് ലോകകപ്പ് കിരീടത്തോടൊപ്പം എത്ര സമ്മാനത്തുക ലഭിക്കുമെന്ന് അറിയാമോ..?
സമ്മാന തുകയിലും റെക്കോർഡ്
കിരീടം നേടിയതിന് പിന്നാലെ സമ്മാന തുകയിലും റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ടീം. 4.48 മില്യൺ യുഎസ് ഡോളർ (39.55 കോടി) ആണ് ഇന്ത്യൻ ടീമിന് ലഭിക്കുന്ന സമ്മാന തുക. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണ് ഇത്. ഈ വർഷം സെപ്തംബറിലാണ് വനിത ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചത്. വിജയികൾക്കുള്ളത് ഉൾപ്പടെ ആകെ 13.88 മില്യൺ യു.എസ് ഡോളർ(123 കോടി) മൂല്യമുള്ള സമ്മാനങ്ങളാണ് ഐ.സി.സി പ്രഖ്യാപിച്ചത്.
റണ്ണേഴ്സ് അപ്പായ ദക്ഷിണാഫ്രിക്കൻ ടീമിന് 2.24 മില്യൺ ഡോളറിന്റെ സമ്മാനം നൽകും. അതായത് ഏകദേശം 20 കോടി രൂപ. മുൻ ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് സമ്മാനത്തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ അത് 273% വർദ്ധിച്ചു. സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും 1.12 മില്യൺ യുഎസ് ഡോളർ വീതം അതായത് 9.89 കോടി രൂപ വീതം നേടി.

ഓരോ ടീമും പങ്കാളിത്ത ഫീസായി കുറഞ്ഞത് 250,000 യുഎസ് ഡോളർ (₹2.20 കോടി) നേടി. എട്ടാം സ്ഥാനത്തുള്ള പാകിസ്ഥാനും ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശും യഥാക്രമം 4.67 കോടി രൂപയും 4.97 കോടി രൂപയും നേടി. ഇതോടെ, മറ്റ് നിരവധി സമ്മാനങ്ങൾക്കൊപ്പം എല്ലാ ടീമുകൾക്കുമായി ആകെ 122.5 കോടി രൂപയുടെ സമ്മാനത്തുക വിതരണം ചെയ്തു. പുരുഷന്മാരുടെ വേൾഡ് കപ്പ് ഫൈനലിൽ വിജയിച്ച ടീമിന് 4 മില്യൺ ഡോളറാണ് സമ്മാനമായി നൽകിയിരുന്നത്.
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 52 റൺസിന്
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
