സ്വിഗ്ഗി മുതൽ വി-മാർട്ട് വരെ, 2026-ൽ നേട്ടം കൊയ്യാൻ 7 ഓഹരികൾ, തിരഞ്ഞെടുപ്പ് മോത്തിലാൽ ഓസ്വാൾ വക

2025 അവസാനിക്കാൻ പോവുകയാണ്. 2026-നെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും വരവേൽക്കുന്നത്. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ കുഴപ്പമില്ലാത്ത വർഷമാണ് 2025. അതുകൊണ്ടുതന്നെ 2026-ലും സമാനമായ നേട്ടം അവർ പ്രതീക്ഷിക്കുന്നു. ബ്രോക്കറേജ് ഹൗസായ മോത്തിലാൽ ഓസ്വാൾ 2026-ൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മിഡ്‌ക്യാപ് , സ്മോൾ ക്യാപ് ഓഹരികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. സ്വിഗ്ഗി: എൻഎസ്ഇയിൽ 392.80 രൂപ എന്നതാണ് സ്വിഗ്ഗി ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 3 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 2025-ൽ മാത്രം 27 ശതമാനം വീഴ്ചയാണ് സ്വീഗ്ഗി നേരിട്ടത്. അതായത് 2025 സ്വിഗ്ഗി നിക്ഷേപകരെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല. എന്നാൽ 2026-ൽ സ്വിഗ്ഗി മികച്ച നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മോത്തിലാൽ പറയുന്നത്.

2. ഡിക്സൺ ടെക്നോളജീസ്: എൻഎസ്ഇയിൽ 12,447 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 16 ശതമാനം നഷ്ടം ഡിക്സൺ ടെക്നോളജീസ് ഓഹരി നേരിട്ടു. 31 ശതമാനമാണ് 2025-ലെ നഷ്ടം. എന്നാൽ ഓഹരി അടുത്ത വർഷം നേട്ടമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.

3. സുസ്ലോൺ എനർജി: 53.73 രൂപ എന്നതാണ് സുസ്ലോൺ എനർജിയുടെ നിലവിലെ ഓഹരി വില. 2025-ൽ ഇതുവരെ 17.76 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 74.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2026-ൽ സുസ്ലോൺ ഈ ഓഹരി വില മറികടക്കുമെന്നാണ് വിലയിരുത്തൽ.

4. ജിൻഡാൽ സ്റ്റെയിൻലെസ്: എൻഎസ്ഇയിൽ 796 രൂപയാണ് ജിൻഡാൽ സ്റ്റെയിൻലെസ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 14.69 ശതമാനവും 2025-ൽ ഇതുവരെ 17 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. സമാന കുതിപ്പ് 2026ലും തുടരാൻ ഓഹരിക്ക് സാധിക്കുമെന്ന് ബ്രോക്കറേജ് പറയുന്നു.

മോത്തിലാൽ ഓസ്വാൾ തിരഞ്ഞെടുത്ത ഓഹരികൾ

5. കോഫോർജ്: 1,689 രൂപയാണ് നിലവിലെ ഓഹരി വില. 2025-ൽ 10 ശതമാനത്തോളം നഷ്ടം ഓഹരി നേരിട്ടു. അതേസമയം അടുത്ത വർഷം നഷ്ടം തിരിച്ച് പിടിക്കുമെന്നാണ് വിലയിരുത്തൽ.

6. കെയ്‌ൻസ് ടെക്‌നോളജി: എൻഎസ്ഇയിൽ 4,099.50 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 2025-ൽ 40 ശതമാനത്തോളം നഷ്ടം ഓഹരി നേരിട്ടു. എന്നാൽ അടുത്ത വർഷം തിരിച്ചുവരുമെന്ന് മോത്തിലാൽ പറയുന്നു.

7. വി-മാർട്ട് റീട്ടെയിൽ: എൻഎസ്ഇയിൽ 741.70 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. ഒരുവർഷത്തിനിടെ 21 ശതമാനം നഷ്ടം ഓഹരി നേരിട്ടു.

മൂന്നാം പാദം നേട്ടങ്ങളുടേത്

മോത്തി ലാൽ ഓസ്വാൾ റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കാവുന്ന പ്രധാന കാര്യം വരുമാന സമ്മർദ്ദം കുറയുന്നു എന്നതാണ്. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അവസാനിക്കുന്ന മൂന്ന് മാസത്തേക്ക്, "2026 സാമ്പത്തിക വർഷത്തിലെ മൊത്തം നികുതി ശേഷ ലാഭം (PAT) എസ്റ്റിമേറ്റ് 2% വർദ്ധിച്ചു" എന്ന് ബ്രോക്കറേജ് അഭിപ്രായപ്പെട്ടു. വലിയ മേഖലകൾ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചു, എണ്ണ, വാതകം, ടെലികമ്മ്യൂണിക്കേഷൻസ് , പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ്, വായ്പ നൽകാത്ത ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഭാവിയിലേക്ക് നോക്കുമ്പോൾ, ബ്രോക്കറേജ് ഹൗസ് നിഫ്റ്റിക്ക് FY26, FY27 വരുമാന വളർച്ച "12% / 15% വാർഷികാടിസ്ഥാനത്തിൽ" പ്രതീക്ഷിക്കുന്നു, കൂടാതെ അതിന്റെ വിശാലമായ ലോകത്തിന് "15% / 16% വാർഷികാടിസ്ഥാനത്തിൽ" വളർച്ചയും പ്രതീക്ഷിക്കുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X